കാഠ്മണ്ഡു: നേപ്പാളില്‍ ശനിയാഴ്ച രണ്ടുപേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 34 ആയി ഉയര്‍ന്നു. ഇതുവരെ നേപ്പാളില്‍ 15491 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 232 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. ഖത്തറില്‍ നിന്ന് ഗോര്‍ഖ ജില്ലയില്‍ തിരിച്ചെത്തി ക്വാറന്‍റൈനിൽ കഴിയുകയായിരുന്ന 44 കാരനാണ് മരിച്ചവരില്‍ ഒരാള്‍. രൂപാന്ദേഹി സ്വദേശിയായ 75 കാരനാണ് മരിച്ച രണ്ടാമന്‍. കാഠ്മണ്ഡുവിലെ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയായിരുന്നു മരണം. ഇയാള്‍ ക്ഷയരോഗ ബാധിതനുമായിരുന്നു.
9042 കൊറോണ രോഗികളാണ് ഇപ്പോള്‍ നേപ്പാളില്‍ ചികിത്സയിലുള്ളതെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ.ജാഗേശ്വർ ഗൗതം പറഞ്ഞു.