കാഠ്മണ്ഡു: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നേപ്പാളില്‍ 201 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 2300 ആയി. അതേസമയം ഒരാള്‍ കൂടി രോഗം ബാധിച്ച് മരിച്ചു. ചികിത്സയിലായിരുന്ന എഴുപത്തിയാറുകാരനാണ് മരിച്ചത്. പുതിതായി രോഗം സ്ഥിരീകരിച്ചവരില്‍ 179 പേർ പുരുഷന്മാരും 22 പേർ സ്ത്രീകളുമാണ്. ഇതുവരെ 2,130 പുരുഷന്മാർക്കും 170 സ്ത്രീകള്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇപ്പോള്‍ 64 ജില്ലകളിലാണ് രോഗബാധിതരുള്ളതെന്ന് ഹിമാലയന്‍ ആരോഗ്യ ജനസംഖ്യാ മന്ത്രാലയത്തിന്‍റെ വക്താവ് ബിക്കാഷ് ദേവ്കോട്ട അറിയിച്ചു.
നേപ്പാളില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു - കാഠ്മണ്ഡു
ചികിത്സയിലായിരുന്ന എഴുപത്തിയാറുകാരനാണ് മരിച്ചത്. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 179 പേർ പുരുഷന്മാരും 22 പേർ സ്ത്രീകളുമാണ്.