കണ്ണൂര്‍: പയ്യാമ്പലം കടലില്‍ പരിശീലനം പൂര്‍ത്തിയാക്കി നവകേരള രക്ഷാ സേന. തൃശ്ശൂര്‍ പൊലീസ് അക്കാദമിയിലെ സേന അംഗങ്ങളാണ് 15 ദിവസം നീണ്ടു നിന്ന പരിശീലനത്തില്‍ പങ്കെടുത്തത്. ജില്ലയിലെ രണ്ട് തീരദേശ പൊലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശീലന പരിപാടിയില്‍ തലശ്ശേരിയില്‍ ഏഴ് പേരും അഴീക്കലില്‍ ഒമ്പത് പേരും പങ്കെടുത്തു. മുഴുവന്‍ പേര്‍ക്കും കടലിൽ ഒരു കിലോമീറ്റർ നീന്തൽ പരിശീലനവും കരയിൽ രക്ഷാപ്രവർത്തന പരിശീലനവും നല്കി. ലൈഫ് ഗാർഡ് ചാൾസൻ ഏഴിമലയുടെ നേതൃത്വത്തിലായിരുന്നു പരിശീലനം.
പയ്യാമ്പലത്ത് പരിശീലനം പൂര്‍ത്തിയാക്കി നവകേരള രക്ഷാ സേന - Payyambalam Beach
15 ദിവസം നീണ്ടു നിന്ന പരിശീലനപരിപാടിയില്‍ 16 പേര്‍ പങ്കെടുത്തു

കണ്ണൂര്‍: പയ്യാമ്പലം കടലില്‍ പരിശീലനം പൂര്‍ത്തിയാക്കി നവകേരള രക്ഷാ സേന. തൃശ്ശൂര്‍ പൊലീസ് അക്കാദമിയിലെ സേന അംഗങ്ങളാണ് 15 ദിവസം നീണ്ടു നിന്ന പരിശീലനത്തില്‍ പങ്കെടുത്തത്. ജില്ലയിലെ രണ്ട് തീരദേശ പൊലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശീലന പരിപാടിയില്‍ തലശ്ശേരിയില്‍ ഏഴ് പേരും അഴീക്കലില്‍ ഒമ്പത് പേരും പങ്കെടുത്തു. മുഴുവന്‍ പേര്‍ക്കും കടലിൽ ഒരു കിലോമീറ്റർ നീന്തൽ പരിശീലനവും കരയിൽ രക്ഷാപ്രവർത്തന പരിശീലനവും നല്കി. ലൈഫ് ഗാർഡ് ചാൾസൻ ഏഴിമലയുടെ നേതൃത്വത്തിലായിരുന്നു പരിശീലനം.
നവകേരള രക്ഷാ സേനയ്ക്ക് കണ്ണൂർ പയ്യാമ്പലം കടലിൽ പരിശീലനം നല്കി. തൃശ്ശൂർ പോലീസ് അക്കാദമിയിൽ പരിശീലനത്തിലുള്ള സേന 15 ദിവസത്തെ പരിശീലനത്തിനായാണ് കണ്ണൂർ ജില്ലയിലെ തീരദേശ പോലീസ് സ്റ്റേഷനുകളിൽ എത്തിയത്. തലശ്ശേരിൽ ഏഴ് പേരും അഴീക്കലിൽ ഒൻപത് പേരുമാണ് പരിശീലനത്തിലുള്ളത്.കടലിൽ ഒരു കിലോമീറ്റർ നീന്തൽ പരിശീലനവും കരയിൽ രക്ഷാപ്രവർത്തന പരിശീലനവും നല്കി. ലൈഫ് ഗാർഡ് ചാൾസൻ ഏഴിമയുടെ നേതൃത്വത്തിലായിരുന്നു പരിശീലനം .ഇ ടി വി ഭാരത് കണ്ണൂർ .
Conclusion: