ETV Bharat / briefs

മുനമ്പം: പ്രഥമദൃഷ്ട്യാ മനുഷ്യക്കടത്തെന്ന് ഹൈക്കോടതി

മനുഷ്യക്കടത്തിന്‍റെ പേരിൽ രാജ്യത്തിന്‍റെ രഹസ്യങ്ങൾ ചോർത്തുന്നുണ്ടോയെന്ന് പോലും അറിയാൻ കഴിയാത്ത അവസ്ഥയാണെന്ന് ഹൈക്കോടതി. അതേസമയം പ്രതികൾക്ക് മേൽ അനധികൃത മനുഷ്യക്കടത്ത് കുറ്റം കൂടി ചുമത്തുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

കേരള ഹൈക്കാേടതി
author img

By

Published : Mar 22, 2019, 1:38 PM IST

മുനമ്പത്തേത് പ്രഥമദൃഷ്ട്യാ മനുഷ്യകടത്തെന്ന് ഹൈക്കോടതി. കേസിൽ അന്വേഷണം പരിതാപകരം ആണ്. അതുകൊണ്ട് തന്നെ കേസിൽ കാര്യക്ഷമമായ അന്വേഷണം വേണമെന്നും കോടതി നിരീക്ഷിച്ചു. അതിനിടെ കേസിൽ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മുനമ്പത്ത് നിന്ന് പോയവരെ എങ്ങോട്ട് കൊണ്ട് പോയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. കേരളം വിട്ടശേഷം ബന്ധുക്കളുമായി ബന്ധപ്പെടാൻ പോലും ഇവരെ അനുവദിക്കാത്തത് ദുരൂഹമാണെന്നും കോടതി പറഞ്ഞു. നിലവിൽ കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോയുമായി സഹകരിച്ചാണ് അന്വേഷണം നടക്കുന്നത്. അതേസമയം രാജ്യം വിട്ടവർ എങ്ങോട്ട് പോയി എന്നതിന് സൂചനകളുണ്ടന്ന് സർക്കാർ അറിയിച്ചു. വിശദ വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് മുദ്രവെച്ച കവറിൽ സർക്കാർ കോടതിയിൽ സമർപ്പിച്ചു.

കസ്റ്റഡിയിലുള്ള അഞ്ച് പേരെ ഇന്‍റലിജൻസ് ബ്യൂറോ അടക്കം വിവിധ ഏജൻസികൾ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. തമിഴ്നാട് ക്യൂ ബ്രാഞ്ചിന്‍റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. ന്യൂസിലാന്‍ഡിലേ ബോട്ടില്‍ മുന്നൂറ് അംഗ സംഘത്തെ അയച്ചവരില്‍ പ്രധാന ഇടനിലക്കാരന്‍ ശ്രീകാന്തന്‍റെ ബന്ധുവായ ശെല്‍വന് വേണ്ടി അന്വേഷണം തുടരുകയാണെന്നാണ് ഔദ്യോഗിക വിശദീകരണം. ജനുവരി 12നാണ് മുനമ്പത്ത് നിന്ന് മുന്നൂറംഗ സംഘത്തെ വിദേശ രാജ്യങ്ങളിലേക്ക് കടത്തിയത്. എന്നാല്‍ ഇവര്‍ എവിടെയാണെന്ന കാര്യത്തില്‍ വ്യക്തതയില്ല.

അതേസമയം ഓസ്ട്രേലിയക്ക് പോയ ബോട്ടില്‍ തന്‍റെ നാല് മക്കള്‍ ഉള്ളതായി മുഖ്യപ്രതി ശെല്‍വന്‍ പൊലീസിന് മൊഴി കൊടുത്തതായാണ് വിവരം. നൂറിലേറെ പേര്‍ സംഘത്തിലുണ്ടായിരുന്നുവെന്നും അഞ്ച് മാസത്തെ ആസൂത്രണത്തിനൊടുവിലാണ് മനുഷ്യക്കടത്ത് നടത്തിയതെന്നുമാണ് ശെല്‍വന്‍ പറയുന്നത്. ആളുകളെ കടത്തേണ്ട ബോട്ട് കണ്ടെത്തിയതും ആളുകളെ സംഘടിപ്പിച്ചതും തന്‍റെ നേതൃത്വത്തിലാണെന്നും ശെല്‍വന്‍റെ മൊഴിയില്‍ പറയുന്നുണ്ട്.

Intro:Body:

മുനമ്പം മനുഷ്യക്കടത്ത് സർക്കാർ നിലപാടിനെതിരെ ഹൈക്കോടതി.മുനമ്പം വഴി ആളുകളെ കടത്തിയത് പ്രഥമദൃഷ്ട്യാ മനുഷ്യകടത്തെന്നും ഹൈക്കോടതി. രാജ്യം വിട്ടവർ എങ്ങോട്ട് പോയന്നെതിന് സൂചനകളുണ്ടന്ന് സർക്കാർ അറിയിച്ചു.വിശദ വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട്  മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിച്ചു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.