ETV Bharat / briefs

സ്നേഹത്തിന്‍റെ പാലാഴിക്ക് മാതൃദിനാശംസകൾ - ഒൻവി കുറുപ്പ്

അമ്മയുടെ സ്‌നേഹത്തിന് പകരം നൽകാൻ ഒരു ദിവസം ആവശ്യമില്ലെങ്കിലും കാലങ്ങളായി ലോകമെമ്പാടും മാതൃദിനം ആഘോഷിക്കുന്നു.

സ്നേഹത്തിന്‍റെ പാലാഴിക്ക് മാതൃദിനാശംകൾ
author img

By

Published : May 12, 2019, 8:15 AM IST

Updated : May 12, 2019, 8:30 AM IST

മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് മാതൃദിനമായി ആഘോഷിക്കുന്നത്. ലോകമെങ്ങും വിവിധ പരിപാടികളാണ് ഈ ദിനത്തില്‍ സംഘടിപ്പിക്കാറ്. പുരാത ഗ്രീക്കിലെ ദേവമാതാവായ റിയോയോടുള്ള ആദര സൂചകമായാണ് മാതൃദിനം ആഘോഷിച്ച് തുടങ്ങിയത്. പിന്നീട് അത് ആഗോള സംസ്‌കാരിത്തിന്റെ ഭാഗമായി മാറി.

ശാസിക്കാനും സ്നേഹിക്കാനും ത്യജിക്കാനും ഒരേ സമയം സാധിക്കുന്ന വ്യക്തി അതാണ് "അമ്മ". അമ്മയുടെ കരുതലിന് മുന്നില്‍ അവരുടെ സ്നേഹത്തിന് ഇന്ന് ലോകം ഒന്ന് ചേരുകയാണ് മാതൃദിനത്തിൽ. പകരം ചോദിക്കാതെ സ്‌നേഹിക്കാൻ കഴിയുന്ന ഒരേ ഒരാള്‍ അമ്മ. അമ്മയുടെ സ്‌നേഹത്തിന് പകരം നൽകാൻ ഒരു ദിവസം ആവശ്യമില്ലെങ്കിലും കാലങ്ങളായി ലോകമെമ്പാടും മാതൃദിനം ആഘോഷിക്കുന്നു.

" ഭിത്തിയുറക്കാനീപ്പെണ്ണിനേയും ചെത്തിയകല്ലിന്നിടക്കു നിര്‍ത്തി

കെട്ടിപ്പടുക്കുമുന്‍പൊന്നെനിക്കുണ്ട് ഒറ്റയൊരാഗ്രഹം കേട്ടുകൊള്‍വിന്‍!

കെട്ടിമറയ്‌ക്കെല്ലെന്‍ പാതി നെഞ്ചം കെട്ടിമറയ്‌ക്കെല്ലേയെന്റെ കയ്യും

എന്റെ പൊന്നോമന കേണിടുമ്പോള്‍ എന്റെയടുത്തേക്ക് കൊണ്ടുപോരൂ

ഈ കയ്യാല്‍ കുഞ്ഞിനെയേറ്റുവാങ്ങി ഈമുലയൂട്ടാന്‍ അനുവധിക്കൂ

ഏതുകാറ്റുമെന്‍ പാട്ടുപാടുന്നൂ ഏതു മണ്ണിലും ഞാന്‍ മടയ്ക്കുന്നു

മണ്ണളന്ന് തിരിച്ചു കോല്‍നാട്ടി മന്നരായ് മധിച്ചവര്‍ക്കായി

ഒന്‍പതു കല്‍പ്പണിക്കാര്‍ പടുത്ത വന്‍പിയെന്നൊരാക്കോട്ടതന്‍ മുന്നില്

ഇന്നുകണ്ടേനപ്പെണ്ണിന്‍ അപൂര്‍ണ്ണസുന്ദരമായ വെണ്‍ശിലാശില്‍പ്പം

എന്തിനോവേണ്ടി നീട്ടിനില്‍ക്കുന്ന ചന്തമോലുന്നൊരാവലം കൈയ്യും

ഞെട്ടില്‍നിന്ന് പാല്‍ തുള്ളികള്‍ ഊറും മട്ടിലുള്ളൊരാ നഗ്‌നമാം മാറും

കണ്ടുണര്‍ന്നെന്റെയുള്ളിലെ പൈതല്‍ അമ്മ അമ്മയെന്നാര്‍ത്തു നില്‍ക്കുന്നു

കണ്ടുണര്‍ന്നെന്റെയുള്ളിലെ പൈതല്‍ അമ്മ അമ്മയെന്നാര്‍ത്തു നില്‍ക്കുന്നു"

ഒൻവി കുറുപ്പ്(അമ്മ)

സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലാത്ത ഈ കാലത്ത്, വീടിലും ജോലിസ്ഥലത്തും പ്രായഭേദമെന്യേ അവര്‍ ആക്രമിക്കപ്പെടുമ്പോൾ ചൂഷണത്തിന് വിധേയരാകുമ്പോൾ ഇത്തരം ആഘോഷങ്ങളുടെ പ്രസക്തി കൂടി വരുകയാണ്. എന്നാൽ ചിലപ്പോഴെങ്കിലും ഇത്തരം ആഘോഷങ്ങൾ വാണിജ്യ സംസ്‌കാരത്തിന്റെ ഭാഗമായി കെട്ടുകാഴ്ചകൾ മാത്രമായി മാറാറുണ്ട്.

Intro:Body:Conclusion:
Last Updated : May 12, 2019, 8:30 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.