ETV Bharat / briefs

കാര്‍ഷിക കടങ്ങളുടെ മൊറട്ടോറിയം: ചീഫ് സെക്രട്ടറി ഇന്ന് മറുപടി നല്‍കും - ടിക്കാറാം മീണ

മൊറട്ടോറിയം സംബന്ധിച്ച ഉത്തരവ് അടിയന്തിരമായി ഇറക്കേണ്ട സാഹചര്യം, ഉത്തരവിറക്കാന്‍ വൈകിയതെന്തെന്നുമുള്ള ചോദ്യങ്ങൾക്കാണ് ചീഫ് സെക്രട്ടറി മറുപടി നൽകുക.

ചീഫ് സെക്രട്ടറി ടോം ജോസ്
author img

By

Published : Mar 28, 2019, 4:08 AM IST

കാർഷിക വായ്പകളിന്മേൽ ജപ്തി നടപടികൾക്കുള്ള മൊറട്ടോറിയത്തിന്‍റെ കാലാവധി ഡിസംബർ 31 വരെ നീട്ടാനുള്ള മന്ത്രിസഭാ തീരുമാനം സംബന്ധിച്ച ഫയലിൽ ചീഫ് സെക്രട്ടറി ഇന്ന് മറുപടി നല്‍കും. ചീഫ് ഇലക്ടറൽ ഓഫിസർ ടിക്കാറാം മീണ(സിഇഒ) വിശദീകരണം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കു ഫയൽ മടക്കിയിരുന്നു.മൊറട്ടോറിയം സംബന്ധിച്ച ഉത്തരവ് അടിയന്തിരമായി ഇറക്കേണ്ട സാഹചര്യം എന്താണെന്നും മന്ത്രിസഭ മാര്‍ച്ച് അഞ്ചിന് തീരുമാനിച്ചിട്ടും ഉത്തരവിറക്കാന്‍ വൈകിയതെന്തെന്നുമുള്ള ചോദ്യങ്ങൾക്കാണ് ചീഫ് സെക്രട്ടറി മറുപടി നൽകുക.

തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരിക്കെ, ഉത്തരവ് ഇറക്കേണ്ടതിന്‍റെ അടിയന്തര സാഹചര്യം വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ടിക്കറാം മീണ ഫയൽ തിരിച്ചയച്ചത്. നിലവിൽ മൊറട്ടോറിയം ഉണ്ടായിരിക്കെ, നീട്ടാനുള്ള ഉത്തരവ് അടിയന്തരമായി ഇറക്കേണ്ട ആവശ്യം എന്തെന്നോചെയ്തില്ലെങ്കിലുള്ള പ്രശ്നം എന്തെന്നോ വിശദീകരിച്ചിരുന്നില്ല. മന്ത്രിസഭ നേരത്തേ തീരുമാനം എടുത്തിട്ടും പെരുമാറ്റച്ചട്ടം വരുന്നതിന് മുമ്പ് ഉത്തരവ് ഇറക്കാഞ്ഞതെന്തെന്നും വ്യക്തമാക്കിയിട്ടില്ല. അവ്യക്തത ഉള്ളതിനാൽ തെരഞ്ഞെടുപ്പ് കമ്മിഷന് വിടാനോ തീരുമാനം എടുക്കാനോ സാധിക്കില്ലെന്നും വ്യക്തമാക്കിയാണ് ഫയൽ മടക്കി അയച്ചത്.

നിശ്ചിത മാതൃകയിലാണ് തെരഞ്ഞെടുപ്പ് കമ്മിഷനോട് ഇളവ് ആവശ്യപ്പെടേണ്ടത്. അതും പാലിക്കപ്പെട്ടില്ല, ആവശ്യപ്പെട്ട വിശദീകരണം സഹിതം സർക്കാർ വീണ്ടും റിപ്പോർട്ട് അയച്ചാൽ സിഇഒ അതു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് അയച്ചേക്കും. കമ്മിഷന്‍റെ അനുമതിക്ക് ഫയൽ അയയ്ക്കാത്തതിന്‍റെ പേരിൽ കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ ചീഫ് സെക്രട്ടറിക്കെതിരെ വിമർശനം ഉയർന്നിരുന്നു. മൊറട്ടോറിയം നീട്ടി ഉത്തരവ് ഇറക്കാൻ കമ്മിഷന്‍റെ അനുമതി തേടണമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ ഫയലിൽ നിർദേശിച്ചിട്ടുണ്ട്. എന്നാൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന സ്ക്രീനിങ് കമ്മിറ്റി അത് തള്ളിയിരുന്നു.

Intro:Body:

കാര്‍ഷിക കടങ്ങളുടെ മൊറട്ടോറിയം: ചീഫ് സെക്രട്ടറി നാളെ മറുപടി നല്‍കിയേക്കും

കാർഷിക വായ്പകളിന്മേൽ ജപ്തി നടപടികൾക്കുള്ള മൊറട്ടോറിയത്തിന്റെ കാലാവധി ഡിസംബർ 31 വരെ നീട്ടാനുള്ള മന്ത്രിസഭാ തീരുമാനം സംബന്ധിച്ച ഫയലിൽ ചീഫ് സെക്രട്ടറി നാളെ മറുപടി നല്‍കിയേക്കും. ചീഫ് ഇലക്ടറൽ ഓഫിസർ (സിഇഒ) ടിക്കാറാം മീണ വിശദീകരണം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കു ഫയൽ മടക്കിയിരുന്നു. മൊറട്ടോറിയം സംബന്ധിച്ച ഉത്തരവ് അടിയന്തിരമായി ഇറക്കേണ്ട സാഹചര്യം എന്ത്?, മന്ത്രിസഭ മാര്‍ച്ച് 5ന് തീരുമാനിച്ചിട്ടും ഉത്തരവിറക്കാന്‍ വൈകിയതെന്ത്? തുടങ്ങിയ ചോദ്യങ്ങൾക്കാണ് ചീഫ് സെക്രട്ടറി മറുപടി നൽകുക. 

തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരിക്കെ, ഉത്തരവ് ഇറക്കേണ്ടതിന്റെ അടിയന്തര സാഹചര്യം വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടാണു ടിക്കറാം മീണ ഫയൽ തിരിച്ചയച്ചത്. നിലവിൽ മൊറട്ടോറിയം ഉണ്ടായിരിക്കെ, നീട്ടാനുള്ള ഉത്തരവ് അടിയന്തരമായി ഇറക്കേണ്ട ആവശ്യം എന്തെന്നോ  ചെയ്തില്ലെങ്കിലുള്ള പ്രശ്നം എന്തെന്നോ വിശദീകരിച്ചിരുന്നില്ല. മന്ത്രിസഭ നേരത്തേ തീരുമാനം എടുത്തിട്ടും പെരുമാറ്റച്ചട്ടം വരുന്നതിനു മുൻപ് ഉത്തരവ് ഇറക്കാഞ്ഞതെന്തെന്നും വ്യക്തമാക്കിയിട്ടില്ല.

അവ്യക്തത ഉള്ളതിനാൽ തിരഞ്ഞെടുപ്പു കമ്മിഷനു വിടാനോ തീരുമാനം എടുക്കാനോ സാധിക്കില്ലെന്നു വ്യക്തമാക്കിയാണ് മടക്കി അയച്ചത്. നിശ്ചിത മാതൃകയിലാണ് തിരഞ്ഞെടുപ്പു കമ്മിഷനോട് ഇളവ് ആവശ്യപ്പെടേണ്ടത്. അതും പാലിച്ചിട്ടില്ല. ആവശ്യപ്പെട്ട വിശദീകരണം സഹിതം സർക്കാർ വീണ്ടും അയച്ചാൽ സിഇഒ അതു കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന് അയച്ചേക്കും.

കമ്മിഷന്റെ അനുമതിക്കു ഫയൽ അയയ്ക്കാത്തതിന്റെ പേരിൽ കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ ചീഫ് സെക്രട്ടറിക്കെതിരെ വിമർശനം ഉയർന്നിരുന്നു. മൊറട്ടോറിയം നീട്ടി ഉത്തരവ് ഇറക്കാൻ കമ്മിഷന്റെ അനുമതി തേടണമെന്നു റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ ഫയലിൽ നിർദേശിച്ചിരുന്നു. എന്നാൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന സ്ക്രീനിങ് കമ്മിറ്റി അതു തള്ളി. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയുമില്ല.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.