ETV Bharat / briefs

വിവാദങ്ങളും പരിഹാസങ്ങളും വോട്ടായി: ഇന്ദ്രപ്രസ്ഥം ജയിച്ച് മോദി - ഇന്ത്യന്‍ രാഷ്ട്രീയം

വിവാദങ്ങളും പരിഹാസങ്ങളും കാറ്റില്‍പറത്തിയാണ് ചരിത്രവിജയവുമായി മോദി അധികാരം നിലനിര്‍ത്തിയിരിക്കുന്നത്.

നരേന്ദ്ര മോദി
author img

By

Published : May 23, 2019, 5:04 PM IST

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അത്ഭുത പ്രതിഭാസമാണ് നരേന്ദ്ര ദാമോദര്‍ദാസ് മോദിയെന്ന നരേന്ദ്ര മോദി. രണ്ടാം വരവില്‍ അത്ഭുതകരമായ ജനവിധി മോദി സ്വന്തമാക്കിയാണ് മോദി അധികാരത്തില്‍ തുടരാൻ പോകുന്നത്. ഇന്ത്യയിലെ മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിച്ചെതിര്‍ത്തിട്ടും ആദ്യ വിജയത്തേക്കാള്‍ മികച്ച വിജയവുമായാണ് മോദിയുടെ രണ്ടാം വരവ്.

2014 ല്‍ 282 സീറ്റെങ്കില്‍ 2019ലെ വിജയം അതിലും മികച്ചതാക്കിയാണ് മോദി മുന്നേറുന്നത്. മിക്ക സംസ്ഥാനങ്ങളിലെയും ഭൂരിപക്ഷം സീറ്റുകളും മോദി സ്വന്തമാക്കി. സമ്പൂര്‍ണ ഭൂരിപക്ഷത്തോടെ ഒരു സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമ്പോള്‍ അത് ചരിത്രമാണ്. 48 വര്‍ഷം മുമ്പ് ഇന്ദിരാഗാന്ധി നേടിയത് പോലെ സ്വപ്ന സമാനമായ തിരിച്ചു വരവ്. പ്രതിപക്ഷ സഖ്യങ്ങളെയെല്ലാം നിഷ്ഫലമാക്കിയ തെരഞ്ഞെടുപ്പ് വിജയം. മായാവതിയും അഖിലേഷ് യാദവും സഖ്യമുണ്ടാക്കിയ ഉത്തര്‍പ്രദേശിലെ മുസ്ലിം ദളിത് ഭൂരിപക്ഷ മണ്ഡലങ്ങളില്‍ പോലും ബിജെപിയെ വിജയത്തിലെത്തിക്കാന്‍ നരേന്ദ്രമോദിക്ക് കഴിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കനത്ത തിരിച്ചടിയേറ്റ രാജസ്ഥാനിലും മധ്യപ്രദേശിലും വരെ മോദിപ്രഭാവം അലയടിച്ചു.

നോട്ട് നിരോധനവും റാഫേല്‍ അടക്കമുള്ള പ്രതിപക്ഷ ആരോപണങ്ങളും വിലപോയില്ല. റാഫേല്‍ വിവാദം വളരെ ശക്തമായി ജനമധ്യത്തില്‍ എത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെങ്കിലും പാഴ് ശ്രമം മാത്രമായി. മോദിയെ തടുക്കാനും ഉത്തര്‍പ്രദേശ് പിടിക്കാനും പ്രിയങ്ക ഗാന്ധിയെ ഇറക്കിയതും വെറുതെയായി. തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊണ്ടിരിക്കേ നടത്തിയ വിവാദപ്രസംഗങ്ങളും മോദിയുടെ പ്രഭാവത്തെ ബാധിച്ചില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വഴിവിട്ട് മോദിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു എന്ന പ്രതിപക്ഷ ആരോപണം, ആരോപണം മാത്രമായി അവശേഷിപ്പിച്ചാണ് മോദി മിന്നും ജയം സ്വന്തമാക്കിയത്.

ശക്തമായ പ്രചരണത്തിലൂടെയാണ് മോദി മൃഗീയ ഭൂരിപക്ഷമുള്ള വിജയത്തിനായി പ്രവര്‍ത്തിച്ചത്. മാർച്ച് 28 ന് മീററ്റിൽ നിന്നാരംഭിച്ച പ്രചാരണ യാത്രയിൽ ഇതുവരെ 142 പൊതുയോഗങ്ങളിലായി ഏകദേശം ഒന്നരക്കോടി ആളുകളെ നരേന്ദ്രമോദി അഭിസംബോധന ചെയ്തിരുന്നു.
മധ്യപ്രദേശിലെ ഇറ്റാർസിയിൽ 46 ഡിഗ്രി താപനിലയിലും അരുണാചലിൽ 18 ഡിഗ്രി താപനിലയിലും മോദി പ്രസംഗിച്ചു.

പ്രവര്‍ത്തകര്‍ക്കിടയിലും ജനങ്ങള്‍ക്കിടയിലും താന്‍ 'ക്രൗഡ് പുള്ളര്‍' തന്നെയാണെന്ന് മോദി വീണ്ടും തെളിയിച്ചു. ശക്തമായ പ്രസംഗങ്ങളിലൂടെ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ മോദിക്ക് കഴിഞ്ഞു. വിമര്‍ശകരുടെ വായടപ്പിച്ച്, ജനകീയനായ നേതാവും മികച്ച ഭരണാധികാരിയുമാണ് താനെന്ന് ജനവിധിയിലൂടെ തെളിയിച്ചിരിക്കുകയാണ് നരേന്ദ്രമോദി.

Intro:Body:

modi

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.