ETV Bharat / briefs

ചാലിയാര്‍ പുഴയില്‍ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി - missing case

കൂട്ടുകാർക്കൊപ്പം പുഴയില്‍ മീന്‍ പിടിക്കാൻ പോയ നിബിന്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.

missing
author img

By

Published : Jun 18, 2019, 6:20 PM IST

മലപ്പുറം: ചാലിയാര്‍ പുഴയില്‍ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. എടവണ്ണ പന്നിപാറ പള്ളിപടി കണ്ണാടി പറമ്പൻ അബ്‌ദുള്‍ മജീദിന്‍റെ മകന്‍ നിബിൻ മുഹമ്മദി(21) ന്‍റെ മൃതദേഹമാണ് രാവിലെ 11 മണിയോടെ കണ്ടെത്തിയത്. ഇന്നലെ രാത്രി മുഴുവനും നടത്തിയ തിരച്ചിലിനൊടുവിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ നിബിന്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.

നിലമ്പൂര്‍ തിരുവാലി ഫയർ ഫോഴ്‌സ്, എടവണ്ണ ട്രോമ കെയർ, എമർജൻസി റെസ്‌ക്യു ഫോഴ്‌സ്, എടവണ്ണ പോലീസ് എന്നിവര്‍ സംയുക്തമായി ഇന്നലെ മുതല്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു. നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരുന്നു. മഴക്കാലമായത് കൊണ്ടുതന്നെ അടിയൊഴുക്ക് കൂടിയ പുഴയില്‍ ആഴക്കൂടുതലും വെള്ളത്തിന്‍റെ ശക്തമായ ഒഴുക്കും കാരണം രക്ഷാപ്രവർത്തനം വൈകിയിരുന്നു. നിബിന്‍ ഒഴുക്കിൽപ്പെട്ട വാർത്ത കേട്ട് ബോധരഹിതയായി വീണ നിബിന്‍റെ വലിയുമ്മ നഫീസ (79) ഹൃദയസ്‌തംഭനം മൂലം ഇന്നലെ മരിച്ചിരുന്നു. രണ്ട് മരണങ്ങൾ ഏല്‍പ്പിച്ച ആഘാതത്തിലാണ് വീട്ടുകാരും നാട്ടുകാരും. അരീക്കോട് സുല്ലമുസ്സലാം കോളജ് ഡിഗ്രി വിദ്യാർഥിയാണ് നിബിന്‍.

Intro:ചാലിയാറിൽ ഒഴുക്കിൽപ്പെട്ട് കാണാതായായ നിബിൻ മുഹമദ് (21) ന്റെ മൃതദേഹം കണ്ടെത്തി
ഒരു നാട് മുഴുവനും ഉറങ്ങാതെ ഇന്നലെ രാത്രി മുഴുവനും നടത്തിയ തിരച്ചിൽ ഒടുവിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്Body:
എടവണ്ണ പന്നിപാറ പള്ളിപടി കണ്ണാടി പറമ്പൻ അബ്ദുൽ മജീദിന്റെ മകനാണ്. അരീക്കോട് സുല്ലമുസ്സലാം കോളേജ് ഡിഗ്രി വിദ്യാർത്ഥി.കൂട്ടുകാർക്കൊപ്പം ഇന്നലെ മീൻ പിടിക്കാൻ പോയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു.
എടവണ്ണ പഞ്ചായത്ത് പന്നിപാറ പൊട്ടി എന്ന സ്ഥലത്താണ് അപകടം.നിലമ്പൂർ തിരുവാലി ഫയർ ഫോഴ്‌സ്, എടവണ്ണ ട്രോമ കെയർ , എമർജൻസി റെസ്‌ക്യു ഫോഴ്‌സ്, എടവണ്ണ പോലീസ് , നാട്ടുകാർ എന്നിവർ ഇന്നലെ മുതൽ തിരച്ചിൽ ആരംഭിച്ചിരുന്നു.
പുഴയുടെ ആഴക്കൂടുതലും വെള്ളത്തിന്റെ ഒഴുക്കും രക്ഷാപ്രവർത്തനം വൈകിച്ചു. കാലവർഷത്തിൽ പെയ്ത മഴയിൽ പുഴയിൽ അടിഒഴുക്ക് ശക്തമായിരുന്നു

നിബിൻ മുഹമ്മദ് ഒഴുക്കിൽ പെട്ടു എന്ന വാർത്ത കേട്ട് ബോധരഹിതയായി വീണ വലിയുമ്മ നഫീസ (79) ഹൃദയ സ്തംഭനം മൂലം ഇന്നലെ മരിച്ചിരുന്നു.
സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും മരണത്തിന് കീഴടങ്ങി.രണ്ട് മരണവും താങ്ങാൻ കഴിയാത്ത ആഘാതത്തിലാണ് വീട്ടുകാരും കുടുംബവും നാട്ടുകാരും...Conclusion:Etv Bharat malappuram
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.