ETV Bharat / briefs

പൊലീസിന്‍റെ മജിസ്റ്റീരിയല്‍ അധികാരം: അന്തിമ തീരുമാനം പൊതുചർച്ചക്കും സമവായത്തിനും ശേഷമെന്ന് മുഖ്യമന്ത്രി - മുഖ്യമന്ത്രി

വ്യത്യസ്‌ത അഭിപ്രായങ്ങൾ ഉയർന്ന് വന്ന സാഹചര്യത്തിൽ പൊതുചർച്ചക്കും സമവായത്തിനും ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

cm
author img

By

Published : Jun 18, 2019, 7:03 PM IST

Updated : Jun 18, 2019, 7:49 PM IST

തിരുവനന്തപുരം: മജിസ്റ്റീരിയൽ അധികാരത്തോടെ കമ്മിഷണറേറ്റുകൾ രൂപീകരിക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്നോട്ട്. വ്യത്യസ്‌ത അഭിപ്രായങ്ങൾ ഉയർന്ന് വന്ന സാഹചര്യത്തിൽ പൊതുചർച്ചക്കും സമവായത്തിനും ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. യുഡിഎഫ് കാലത്ത് എടുത്ത തീരുമാനത്തിന്‍റെ തുടർച്ചയാണ് പൊലീസ് കമ്മിഷണറേറ്റുകൾ രൂപീകരിക്കാനുള്ള തീരുമാനമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വിശദീകരിച്ചു.

പൊലീസിന്‍റെ മജിസ്റ്റീരിയല്‍ അധികാരത്തില്‍ തീരുമാനം പിന്നീട്

പൊലീസിന് നിയന്ത്രണമില്ലാതെ അധികാരം നൽകുന്നത് ഐപിഎസ് ലോബിക്ക് വേണ്ടിയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. പൊതുസമൂഹത്തിൽ നിന്നുയർന്ന വിമർശനങ്ങൾ പരിഗണിച്ചാണ് കമ്മിഷണറേറ്റ് രൂപീകരണത്തിൽ നിന്ന്‌ യുഡിഎഫ് സർക്കാർ പിന്നോട്ട് പോയതെന്നും പ്രതിപക്ഷം പറഞ്ഞു. ക്രിമിനൽ പശ്ചാത്തലമുള്ളവരെയാണ് കമ്മിഷണർമാരായി നിയമിക്കുന്നതെന്ന് വി ടി ബൽറാം എം എല്‍ എ കുറ്റപ്പെടുത്തി.

സർക്കാർ വരുത്തുന്ന മാറ്റങ്ങൾ പൊലീസിൽ അസ്വസ്ഥത ഉണ്ടാക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാൽ പോലീസ് സേനയിൽ അച്ചടക്കരാഹിത്യം ഉണ്ടാകുന്നുവെന്നത് വസ്‌തുതകൾക്ക് നിരക്കുന്നതല്ലെന്ന് മുഖ്യമന്ത്രി മറുപടി നൽകി. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി.

Intro:മജിസ്റ്റീരിയൽ അധികാരത്തോടെ കമ്മീഷണറേറ്റുകൾ രൂപീകരിക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്നോട്ട്. പൊതു ചർച്ചയ്ക്കും സമവായത്തിനും ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂവെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. പോലീസിന് നിയന്ത്രണണമില്ലാതെ അധികാരം നൽകുന്നത് ഐപിഎസ് ലോബിക്ക് വേണ്ടിയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

Body:യുഡിഎഫ് കാലത്തെടുത്ത തീരുമാനത്തിൻറെ തുടർച്ചയായ് ആണ് പോലീസ് കമ്മീഷണറേറ്റുകൾ രൂപീകരിക്കാനുള്ള തീരുമാനമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വിശദീകരിച്ചു. എന്നാൽ ഇതുസംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നു വന്ന സാഹചര്യത്തിൽ സമവായത്തിനു ശേഷമേ അന്തിമ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ബൈറ്റ്
മുഖ്യമന്ത്രി
10:12

പൊതു സമൂഹത്തിൽ നിന്നുയർന്ന വിമർശനങ്ങൾ പരിഗണിച്ചാണ് കമ്മീഷണറേറ്റ് രൂപീകരണത്തിൽ നിന്ന്‌ യുഡിഎഫ് സർക്കാർ പിന്നോട്ട് പോയതെന്ന് പ്രതിപക്ഷം മറുപടി പറഞ്ഞു. ജനവികാരത്തെ ഭയപ്പെടാതെയാണ് സർക്കാർ മുന്നോട്ടു പോകുന്നത്. ക്രിമിനൽ പശ്ചാത്തലമുള്ളവരെയാണ് കമ്മീഷണർമാരായി നിയമിക്കുന്നതെന്നും വി.ടി ബൽറാം കുറ്റപ്പെടുത്തി.

ബൈറ്റ്.
വ.ടി ബൽറാം
(ഐപിഎസ് ലോബിയുടെ താത്പര്യം അനുസരിച്ചാണ് തീരുമാനം.)

10:21

സർക്കാർ വരുത്തുന്ന മാറ്റങ്ങൾ പോലീസിൽ അസ്വസ്ഥത ഉണ്ടാക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാൽ പോലീസ് സേനയിൽ അച്ചടക്കരാഹിത്യം ഉണ്ടാകുന്നുവെന്നത് വസ്തുതകൾക്കു നിരക്കുന്നതല്ലെന്ന് മുഖ്യമന്ത്രി മറുപടി നൽകി. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി.

ഇടിവി ഭാരത്
തിരുവനന്തപുരം.

Conclusion:
Last Updated : Jun 18, 2019, 7:49 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.