ETV Bharat / briefs

കെഎസ്ആർടിസിയിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ

കെഎസ്ആർടിസിയിലെ 1565 എം പാനൽ ഡ്രൈവർമാരെയും പിരിച്ചുവിടണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. പിഎസ്‍സി ഉദ്യോഗാർഥികൾ നൽകിയ ഹർജിയിലാണ് ഉത്തരവ്.

കെഎസ്ആർടിസി
author img

By

Published : Apr 8, 2019, 5:03 PM IST

Updated : Apr 8, 2019, 7:48 PM IST

കൊച്ചി: കെഎസ്ആർടിസിയിൽ സർവീസിലുള്ള എല്ലാ എം പാനൽ ഡ്രൈവർമാരെയും പിരിച്ചുവിടണമെന്നാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടു. പിഎസ്‍സി ഉദ്യോഗാർഥികൾ നൽകിയ ഹർജിയില്‍ ജസ്റ്റിസ് ചിദംബരേഷ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് ഉത്തരവിട്ടത്. ഇതോടെ കെഎസ്ആർടിസിയിലെ 1565 എം പാനൽ ഡ്രൈവർമാരെയും പിരിച്ചുവിടണം. ഈ മാസം മുപ്പതിനുള്ളിൽ നടപടി പൂർത്തിയാക്കണമെന്നും സ്വീകരിച്ച നടപടികൾ കൂട്ടിച്ചേർത്ത് തൽസ്ഥിതി വിവര റിപ്പോർട്ട് നൽകണമെന്നും ഉത്തരവിലുണ്ട്. 2455 വേക്കൻസികളിൽ പി എസ് സി റാങ്ക് ലിസ്റ്റിൽ ഉള്ളവരെ നിയമിക്കണം. ഇവരെ നിയമിക്കാനുള്ള അഡ്വൈസ് മെമ്മോ എത്രയും പെട്ടെന്ന് നൽകണമെന്നും ഉത്തരവിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പിരിച്ചുവിടൽ കെഎസ്ആർടിസി സർവീസുകളെ എങ്ങനെ ബാധിക്കുമെന്ന കാര്യം വ്യക്തമല്ല. എംപാനൽ കണ്ടക്ടർമാരെ കൂട്ടത്തോടെ പിരിച്ചുവിടാൻ ഉത്തരവിട്ട ഹൈക്കോടതി നടപടിയെത്തുടർന്ന് സർവീസുകൾ നാലിലൊന്നായി വെട്ടിച്ചുരുക്കേണ്ടി വന്നിരുന്നു. ഹൈക്കോടതി ഉത്തരവനുസരിച്ച് നേരത്തെ 3,861 താല്‍ക്കാലിക കണ്ടക്ടർമാർക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. ഇതിനെതിരെ എം പാനൽ കണ്ടക്ടർമാർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളി പോവുകയായിരുന്നു. ഇതെത്തുടർന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ എം പാനൽ കണ്ടക്ടർമാർ അനിശ്ചിതകാല സമരം നടത്തിയിരുന്നു.

അതേസമയം, എം പാനൽ ഡ്രൈവർമാരെ പിരിച്ചു വിടണമെന്ന ഹൈക്കോടതി ഉത്തരവ് പഠിച്ച ശേഷം സർക്കാരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് കെഎസ്ആർടിസി സിഎംഡി എംപി ദിനേശ് പറഞ്ഞു.

Intro:Body:

ksrtc

Conclusion:
Last Updated : Apr 8, 2019, 7:48 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.