ETV Bharat / briefs

പാലാരിവട്ടം മേൽപാലം നിർമ്മാണത്തിലെ ക്രമക്കേട്; വിജിലൻസ് സംഘം ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു - palarivattam

നിർമ്മാണവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ കണ്ടെത്തുന്ന ഭാഗമായി നിർമാണത്തിലേർപ്പെട്ട വിവിധ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരോട് ഹാജരാകാൻ വിജിലൻസ് നോട്ടീസ് നൽകിയിട്ടുണ്ട്

വിജിലൻസ് സംഘം ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു
author img

By

Published : May 14, 2019, 1:52 PM IST

Updated : May 14, 2019, 4:07 PM IST

കൊച്ചി: പാലാരിവട്ടം മേൽപ്പാലം നിർമ്മാണത്തിലെ ക്രമക്കേടുകളെ കുറിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായി വിജിലൻസ് സംഘം ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു.റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനിലെ ഉദ്യോഗസ്ഥരിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചത്. വിജിലൻസ് എസ്. പി കെ കാർത്തികിന്‍റെ നേതൃത്വത്തിൽ കൊച്ചി വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോ ഓഫീസിൽ വച്ചാണ് മൊഴി രേഖപ്പെടുത്തിയത്.

പാലാരിവട്ടം മേൽപാലം നിർമ്മാണത്തിലെ ക്രമക്കേട്; വിജിലൻസ് സംഘം ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു

ഇരു സ്ഥാപനങ്ങളിലെയും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരോടാണ് മൊഴി നൽകാൻ വിജിലൻസ് ആവശ്യപ്പെട്ടത്. ഇവരിൽ നിന്നും ലഭികുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ, മേൽപ്പാലം നിർമ്മാണ ഘട്ടത്തിൽ ജോലി നോക്കിയിരുന്ന ഉദ്യോഗസ്ഥരെ വരെ വിജിലൻസ് ചോദ്യം ചെയ്യും. റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ ഡിജിഎം ലിസി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബോബി പീറ്റർ എന്നിവരാണ് ഇന്ന് മൊഴി നൽകാൻ എത്തിയത് .ഇവർക്ക് സാങ്കേതിക സഹായം നൽകിയ ജലസേചനവകുപ്പ് എഞ്ചിനീയർ സോണി ദേവസിയും ഒപ്പമുണ്ടായിരുന്നു.

നിർമ്മാണവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ കണ്ടെത്തുന്ന ഭാഗമായി നിർമാണത്തിലേർപ്പെട്ട വിവിധ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരോട് ഹാജരാകാൻ വിജിലൻസ് നോട്ടീസ് നൽകിയിട്ടുണ്ട്. റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനും കിറ്റ്കോയ്ക്കും പാലം നിർമ്മാണത്തിൽ വീഴ്ച സംഭവിച്ചതായാണ് വിജിലൻസിന്‍റെ പ്രാഥമികമായ വിലയിരുത്തൽ. നിർമാണത്തിന് ഉപയോഗിച്ച സിമന്‍റ് ഉൾപ്പെടെയുള്ള അസംസ്കൃതവസ്തുക്കളുടെ അളവ് പരിശോധിക്കാനായി ശേഖരിച്ച, സാമ്പിളുകൾ കാക്കനാട് അനലിറ്റിക്കൽ ലാബിൽ പരിശോധന നടത്തും. മൊഴിയെടുക്കൽ പൂർത്തിയാക്കി എത്രയും പെട്ടെന്ന് വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് കൈമാറാനാണ് വിജിലൻസ് സംഘത്തിന്‍റെ ശ്രമം.

Intro:Body:

[5/14, 12:03 PM] parvees kochi: പാലാരിവട്ടം മേൽപാലം നിർമ്മാണത്തിലെ ക്രമക്കേട് സംബന്ധിച്ച് അന്വേഷണം നടത്തുന്ന കൊച്ചി വിജിലൻസ് സംഘം, കൊച്ചി വിജിലൻസ് ആന്റ് ആന്റി കറപഷൻസ് ഓഫീസിൽ RBDC ഉദ്യോഗസ്ഥരുടെ മൊഴി യെടുക്കുന്നു.(Visual in server)

[5/14, 12:04 PM] parvees kochi: ഡി.ജി. എം ലിസി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്

[5/14, 12:21 PM] parvees kochi: വിജിലൻസ് എസ്.പി,   കെ.കാർത്തികിന്റെ നേതൃത്വത്തിൽ മൊഴിയെടുക്കുന്നു

Conclusion:
Last Updated : May 14, 2019, 4:07 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.