ETV Bharat / briefs

കൊച്ചി പഴയ കൊച്ചിയല്ല; മുഖം മിനുക്കാൻ ഒരുങ്ങി ബ്രോഡ് വേ മാർക്കറ്റ് - ബ്രോഡ് വേ മാർക്കറ്റ്

കേന്ദ്ര സർക്കാരിന്‍റെ നഗര നവീകരണ പദ്ധതിയുടെ ഭാഗമായി ബ്രോഡ് വേ മാർക്കറ്റ് അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നു

kochi
author img

By

Published : Jun 23, 2019, 10:58 PM IST

എറണാകുളം: കൊച്ചി ബ്രോഡ് വേ മാർക്കറ്റ് അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള ശ്രമങ്ങൾക്ക് തുടക്കം. കേന്ദ്ര സർക്കാരിന്‍റെ നഗര നവീകരണ പദ്ധതിയില്‍ ഉൾപ്പെടുത്തി കൊച്ചിൻ സ്‌മാർട്ട് മിഷൻ ലിമിറ്റഡാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ അന്തിമ രൂപരേഖ അംഗീകാരത്തിനായി കോർപ്പറേഷൻ കൗൺസിലിൽ സമർപ്പിച്ചു. വ്യാപാര സംഘടനകളുടെയും കച്ചവടക്കാരുടെയും പിന്തുണ ഉറപ്പാക്കി പൊളിച്ചു മാറ്റുന്ന വ്യാപാര സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കി നൽകാനും സിഎസ്എംഎൽ കോർപ്പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സിംഗപ്പൂർ മാതൃകയില്‍ പ്രവേശന കവാടം മുതൽ ബ്രോഡ്‌വേ ജംഗ്ഷൻ വരെയുള്ള നവീകരണമാണ് ലക്ഷ്യമിടുന്നത്. ബഹുനില പാർക്കിംഗ്, നടപ്പാതകളിൽ മേൽക്കൂര, എല്ലാ കെട്ടിടങ്ങൾക്കും ഒരേ നിറം, ടൈൽ പാകിയ റോഡുകൾ, കനാലിന് കുറുകെ ചെറിയ പാലങ്ങൾ തുടങ്ങിയവയാണ് പദ്ധതിയിലുള്ളത്. പ്രധാന പാതകളിൽ ആകാശ പാതയും ലക്ഷ്യമിടുന്നു. കാൽനട പ്രോത്സാഹിപ്പിക്കാനും പദ്ധതിയില്‍ നിർദ്ദേശമുണ്ട്.

ബ്രോഡ് വേ മാർക്കറ്റ് അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നു

Intro:

Body:കൊച്ചിയിലെ ബ്രോഡ് വേ മാർക്കറ്റ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നു.കേന്ദ്ര സർക്കാരിൻറെ നഗര നവീകരണ പദ്ധതിയായ , സ്മാർട്ട് സിറ്റി മിഷനിൽ ഉൾപ്പെടുത്തി കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡാണ് പദ്ധതി നടപ്പാക്കുന്നത്. എല്ലാ റോഡുകളും ടൈൽ പാകി മനോഹരമാക്കുക. മേൽക്കൂര പണിയാനും മാർക്കറ്റിന് ഒരേ നിറം നൽകി ആകർഷകമാക്കാനും കാൽനട പ്രോത്സാഹിപ്പിക്കാനുമാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത് . പദ്ധതിയുടെ അന്തിമ രൂപരേഖ അംഗീകാരത്തിനായി കൗൺസിലിൽൽ സമർപ്പിച്ചു. അടുത്ത ദിവസം ചേരുന്ന കൗൺസിൽ യോഗത്തിൽ രൂപരേഖയ്ക്ക് അംഗീകാരം നൽകിയാൽ അടുത്തുതന്നെ വിശദമായ പദ്ധതി രേഖ തയ്യാറാക്കും .എതിർപ്പുകൾ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കാൻ വ്യാപാര സംഘടനകളുടെയും കച്ചവടക്കാരുടെയും പിന്തുണ ഉറപ്പാക്കാനാണ് കോർപ്പറേഷൻ ആദ്യം ശ്രമിക്കുക. അതോടൊപ്പം പദ്ധതിയുടെ ഭാഗമായി പൊളിച്ചു മാറ്റുന്ന വ്യാപാര സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കി നൽകാനും സി എസ് എം എൽ കോർപ്പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട് . ബ്രോഡ്‌വേ യുടെ പ്രവേശന കവാടം മുതൽ ബ്രോഡ്‌വേ ജംഗ്ഷൻ വരെയുള്ള നവീകരണമാണ് പദ്ധതിയിൽ ഉള്ളത് .സിംഗപ്പൂർ മാതൃകയിലായിരിക്കും നവീകരണം. ബഹുനില പാർക്കിംഗ്, മഴയും വെയിലുമേൽക്കാതെ തരത്തിൽ നടപ്പാതകളിൽ മേൽക്കൂര ,എല്ലാ കെട്ടിടങ്ങൾക്കും ഒരേ നിറം, ടൈൽ പാകിയ റോഡുകൾ, കനാലിന് കുറുകെ ചെറിയ പാലങ്ങൾ തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്യുന്നത്. പ്രധാന പാതകളിൽ ആകാശ പാതയും ലക്ഷ്യമിടുന്നു. കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി എറണാകുളം മാർക്കറ്റും, ബ്രോഡ്‌വേയും നവീകരിക്കാനാണ് പദ്ധതി ഉണ്ടായിരുന്നത്. ആദ്യ ഘട്ടത്തിൽ ബ്രോഡ്‌വേ വികസനം മാത്രമാണ് നടപ്പാക്കുക . ഷണ്മുഖം റോഡിന് സമാന്തരമായുള്ള പ്രധാന റോഡും, അതിൽ നിന്ന് ഇരുവശത്തുമുള്ള ഇട റോഡുകളാണ് ബ്രോഡ്‌വേയും മാർക്കറ്റും

Etv bharat
kochi

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.