ETV Bharat / briefs

തെരഞ്ഞെടുപ്പ് സുരക്ഷ: സിഐഎസ്എഫ് ഉദ്യോഗസ്ഥർ മടങ്ങി

ജില്ലാഭരണകൂടം ഉദ്യോഗസ്ഥർക്ക് യാത്രയപ്പ് നൽകി

cisf
author img

By

Published : May 26, 2019, 5:47 PM IST

Updated : May 26, 2019, 5:54 PM IST

കൊച്ചി: തെരഞ്ഞെടുപ്പ് സുരക്ഷക്ക് എത്തിയ സിഐഎസ്എഫ് ഉദ്യോഗസ്ഥർ മടങ്ങി. എറണാകുളം, ചാലക്കുടി മണ്ഡലങ്ങളുടെ സ്ട്രോങ് റൂമുകൾക്ക് കാവൽ ഒരുക്കിയ കേന്ദ്ര വ്യവസായ സംരക്ഷണ സേനയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ശേഷം മടങ്ങിയത്. ജില്ലാഭരണകൂടം ഉദ്യോഗസ്ഥർക്ക് യാത്രയയപ്പ് നൽകി.

കുസാറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ജില്ലാ കലക്ടർ മുഹമ്മദ് വൈ സഫറുള്ള സേനാംഗങ്ങൾക്ക് നന്ദി പറഞ്ഞു. ശ്രീഹരിക്കോട്ടയിലെ 92 സിഐഎസ്എഫ്‌ സുരക്ഷാ ഉദ്യോഗസ്ഥരാണ് അസിസ്റ്റന്‍റ് കമാൻഡർ പി എസ് റാവുവിന്‍റെ മേൽനോട്ടത്തിൽ ജില്ലയിൽ സേവനമനുഷ്ഠിച്ചത്. എറണാകുളം ലോക്സഭാ മണ്ഡലത്തിന്‍റെ വോട്ടെണ്ണൽ കേന്ദ്രമായ കുസാറ്റിലും ചാലക്കുടിയിലെ കളമശ്ശേരി ഗവൺമെന്‍റ് പോളിടെക്നിക് കോളജിലുമായിട്ടാണ് ഇവര്‍ക്ക് സുരക്ഷാ ചുമതല ഉണ്ടായിരുന്നത്.

Intro:കൊച്ചി യിൽ തിരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കിയ സിഐഎസ്എഫ് ഭടന്മാർ മടങ്ങി . ജില്ലയിലെ എറണാകുളം ചാലക്കുടി മണ്ഡലങ്ങളുടെ സ്ട്രോങ്ങ് റൂമുകൾക്ക് കേന്ദ്ര വ്യവസായ സംരക്ഷണ സേനയാണ് ഒരുമാസം കാവൽ ഒരുക്കിയത്. ജില്ലാഭരണകൂടം ഭടന്മാർക്ക് യാത്രയപ്പ് നൽകി.

Body:തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് കാവലാളാവുക എന്ന വെല്ലുവിളികളും ഉത്തരവാദിത്വവും നിറഞ്ഞ ജോലി ഭംഗിയായി ആയി പൂർത്തീകരിച്ചാണ് കേന്ദ്ര വ്യവസായ സംരക്ഷണ സേന കൊച്ചിയിൽ നിന്നും മടങ്ങിയത് .ജില്ലയിൽ എറണാകുളം ലോക്സഭാ മണ്ഡലത്തിന്റെ വോട്ടെണ്ണൽ കേന്ദ്രമായ കുസാറ്റിലും, ചാലക്കുടിയുടെ കേന്ദ്രമായ കളമശ്ശേരി ഗവൺമെൻറ് പോളിടെക്നിക് കോളേജിലും വോട്ടിംഗ് സുരക്ഷാ ചുമതല വഹിച്ചത് ഇവരാണ്.കുസാറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫറുള്ള സേനാംഗങ്ങൾക്ക് നന്ദി പറഞ്ഞു.രാജ്യത്തെ ജനാധിപത്യ വ്യവസ്ഥ നിലനിർത്തുന്നത് ഈ ഛുമതലാ ബോധമാണന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ദിനം മുതൽ പ്രഖ്യാപിക്കുന്ന വരെയുള്ള ഒരു മാസക്കാലയളവിൽ, പരാതികളോ അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതെ ജനവിധി കാത്തുസൂക്ഷിക്കുന്നതിൽ വലിയ പങ്കാണ് സേന വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു. ശ്രീഹരിക്കോട്ടയിലെ സി.ഐ.എസ്.എഫ്‌ സുരക്ഷാ ഉദ്യോഗസ്ഥരായ 92 പേരാണ് അസിസ്റ്റന്റ് കമാൻഡർ പി.എ.സ് റാവുവിന്റെ മേൽനോട്ടത്തിൽ ജില്ലയിൽ സേവനമനുഷ്ഠിച്ചത് .കുസാറ്റിൽ 54 പേരും കളമശ്ശേരി മെഡിക്കൽ കോളേജിൽ 38 പേരുമാണ് ഉണ്ടായിരുന്നത് .ഇവർക്കുപുറമേ വാർത്താവിനിമയം സുഗമമാക്കുക. ആയുധങ്ങളുടെ കൃത്യത ഉറപ്പു വരുത്തുക തുടങ്ങിയ ജോലികൾ ചെയ്യാൻ പത്ത് ജീവനക്കാരും ഉണ്ടായിരുന്നു.

Etv bharat
kochi

Conclusion:
Last Updated : May 26, 2019, 5:54 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.