കോട്ടയം: കെവിൻ വധക്കേസിലെ രണ്ടാംപ്രതി നിയാസിന്‍റെ സുഹൃത്തുക്കളും അയൽവാസികളും കൂറുമാറി. കേസിൽ 91, 92 സാക്ഷികളായ സുനീഷ്, മുനീർ എന്നിവരാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതിയിൽ നടന്ന സാക്ഷി വിസ്താരത്തിനിടെ കൂറുമാറിയത്. നിയാസിനെ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോൾ സാക്ഷികളായി കണ്ടെത്തിയവരായിരുന്നു സുനീഷും മുനീറും. നിയാസിനെ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചു എന്നും തെളിവെടുപ്പിനിടെ നിയാസ് തന്‍റെ മൊബൈൽ ഫോൺ പൊലീസിന് കൈമാറുന്നത് കണ്ടു എന്നും ആയിരുന്നു ഇരുവരുടെയും ആദ്യ മൊഴി. പൊലീസിന് നൽകിയ ഈ മൊഴിയിലാണ് ഇരുവരും മാറ്റം വരുത്തിയത്. കേസ് വിസ്താരം ആരംഭിച്ച് ഇതിനോടകം മൂന്ന് സാക്ഷികളാണ് കൂറുമാറിയത്. 91, 92 സാക്ഷികളായ സുധീഷിനും മുനീറിനും പുറമേ ഇരുപത്തിയെട്ടാം സാക്ഷി എബിൻ പ്രദീപ് നേരത്തെ മൊഴി മാറ്റിയിരുന്നു
കെവിൻ വധക്കേസിൽ വീണ്ടും കൂറുമാറ്റം
കേസിൽ 91, 92 സാക്ഷികളായ സുനീഷ്, മുനീർ എന്നിവരാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതിയിൽ നടന്ന സാക്ഷി വിസ്താരത്തിനിടെ കൂറുമാറിയത്
കോട്ടയം: കെവിൻ വധക്കേസിലെ രണ്ടാംപ്രതി നിയാസിന്‍റെ സുഹൃത്തുക്കളും അയൽവാസികളും കൂറുമാറി. കേസിൽ 91, 92 സാക്ഷികളായ സുനീഷ്, മുനീർ എന്നിവരാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതിയിൽ നടന്ന സാക്ഷി വിസ്താരത്തിനിടെ കൂറുമാറിയത്. നിയാസിനെ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോൾ സാക്ഷികളായി കണ്ടെത്തിയവരായിരുന്നു സുനീഷും മുനീറും. നിയാസിനെ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചു എന്നും തെളിവെടുപ്പിനിടെ നിയാസ് തന്‍റെ മൊബൈൽ ഫോൺ പൊലീസിന് കൈമാറുന്നത് കണ്ടു എന്നും ആയിരുന്നു ഇരുവരുടെയും ആദ്യ മൊഴി. പൊലീസിന് നൽകിയ ഈ മൊഴിയിലാണ് ഇരുവരും മാറ്റം വരുത്തിയത്. കേസ് വിസ്താരം ആരംഭിച്ച് ഇതിനോടകം മൂന്ന് സാക്ഷികളാണ് കൂറുമാറിയത്. 91, 92 സാക്ഷികളായ സുധീഷിനും മുനീറിനും പുറമേ ഇരുപത്തിയെട്ടാം സാക്ഷി എബിൻ പ്രദീപ് നേരത്തെ മൊഴി മാറ്റിയിരുന്നു
Body:കെവിൻ വധക്കേസിലെ രണ്ടാംപ്രതി നിയാസിൻെറ സുഹൃത്തുക്കളും അയൽവാസികളും കേസിൽ 91- 92 സാക്ഷികളുമായ സുനീഷ്, മുനീർ എന്നിവരാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതിയിൽ നടന്ന സാക്ഷി വിസ്താരത്തിനിടെ കൂറുമാറിയത്. നിയാസിനെ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോൾ സാക്ഷികളായി പോലീസ് കണ്ടെത്തിയവരായിരുന്നു സുനീഷും മുനീറും. നിയാസിനെ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചു എന്നും തെളിവെടുപ്പിനിടെ നിയാസ് തൻറെ മൊബൈൽ ഫോൺ പോലീസിനെ കൈമാറുന്നത് കണ്ടു എന്നും ആയിരുന്നു ഇരുവരുടെയും ആദ്യ മൊഴി. പോലീസിനു നൽകിയ ഈ മൊഴിയിലാണ് ഇരുവരും ഇന്ന് മാറ്റം വരുത്തിയത്. കേസ് വിസ്താരം ആരംഭിച്ച് ഇതിനോടകം മൂന്ന് സാക്ഷികളാണ് കൂറുമാറിയത്. 91-92 സാക്ഷികളായ സുധീഷിനും മുനീറിനും പുറമേ ഇരുപത്തിയെട്ടാം സാക്ഷി എബിൻ പ്രദീപ് നേരത്തെ മൊഴി മാറ്റിയിരുന്നു.
Conclusion:ഇടിവി ഭാരത കോട്ടയം