കൊച്ചി: കേരള ബിജെപിയിൽ ഉടൻ നേതൃമാറ്റം ഉണ്ടാകില്ലെന്ന് സൂചന നൽകി ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. നേതൃമാറ്റം പ്രതീക്ഷിക്കുന്നവരുടെ സ്വപ്നങ്ങൾ വെറുതെയാകുമെന്നും ശ്രീധരൻപിള്ള കൊച്ചിയിൽ പറഞ്ഞു. മോദി സർക്കാരിന്‍റെ രണ്ടാമത്തെ സർക്കാർ അധികാരമേൽക്കുന്നതിൽ വലിയ സന്തോഷമുണ്ട്. മോദി കേരളത്തോട് എപ്പോഴും സ്നേഹവാത്സല്യങ്ങൾ ഉള്ളയാളാണ്. 2014ൽ 18 ലക്ഷം പേർ വോട്ട് രേഖപ്പെടുത്തിയെങ്കിൽ ഇക്കുറി അത് 32 ലക്ഷമായി ഉയര്‍ന്നു. അവകാശവാദം ഉന്നയിക്കാൻ ധാർമികമായ അവകാശമില്ലാത്ത ഒരു പ്രദേശം ഇപ്പോൾ കേരളമാണ്. പക്ഷേ കക്ഷിരാഷ്ട്രീയത്തിന് അപ്പുറത്തേക്ക് ഈ രാജ്യത്തെ ജനങ്ങളെ ഒരു കുടുംബമായി കാണുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. വിവിധ കക്ഷികൾ ഒന്നിച്ചു ചേർന്നു കൊണ്ട് ഒരിക്കൽ പോലും രണ്ടാമൂഴം നൽകില്ല എന്ന് പറഞ്ഞവർ ആത്മപരിശോധന നടത്തണമെന്നും, കേന്ദ്രമന്ത്രിസഭയിൽ കേരളത്തിന് പ്രാതിനിധ്യം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി. എൻ എസ് എസ് ഇത്തവണ സമദൂര നിലപാടാണ് സ്വീകരിച്ചതെന്നും, തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയത്തിൽ യാതൊരു പിഴവും സംഭവിച്ചിട്ടില്ലെന്നും ശ്രീധരൻപിള്ള മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപിയിൽ സംസ്ഥാന നേതൃമാറ്റം ഉടൻ ഉണ്ടാകില്ല; പി എസ് ശ്രീധരൻ പിള്ള - ബിജെപി
"കേന്ദ്രമന്ത്രിസഭയിൽ കേരളത്തിന് പ്രാതിനിധ്യം ഉണ്ടാകുമെന്നാണ് പ്രതീക്ഷ"