ETV Bharat / briefs

രണ്ടാകുന്ന രണ്ടില : ചരിത്രം ആവർത്തിച്ച് കേരള കോൺഗ്രസ്

1964 ഒക്ടോബ‍ർ ഒൻപതിന്  പാർട്ടി രൂപീകരിച്ചത്തിനു ശേഷം 11-ാം  തവണയാണ് കേരള കോൺഗ്രസ്സ് പിളരുന്നത്.

കേരള കോൺഗ്രസ്
author img

By

Published : Jun 17, 2019, 9:09 AM IST

വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന പാർട്ടി എന്ന് കേരള കോൺഗ്രസിനെ വിശേഷിപ്പിച്ചത് സാക്ഷാല്‍ കെഎം മാണിയാണ്. അതുകൊണ്ട് പിളർപ്പെന്നത് കേരള കോൺഗ്രസിന് അപരിചിതമായ വാക്കല്ല, തർക്കങ്ങളും പിണക്കങ്ങളും പാളയത്തിൽ പടയും എല്ലാം നേരില്‍ കണ്ടും നേരിട്ടുമാണ് കേരള കോൺഗ്രസ് കേരളത്തില്‍ പിളരുകയും വളരുകയും ചെയ്യുന്നത്. ചരിത്രം പരിശോധിച്ചാൽ 1964 ഒക്ടോബ‍ർ ഒൻപതിന് പാർട്ടി രൂപീകരിച്ചത്തിനു ശേഷം 11-ാം തവണയാണ് കേരള കോൺഗ്രസ്സ് പിളരുന്നത്. കേരള കോൺഗ്രസിനെ സ്വന്തം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിച്ച കെഎം മാണിയുടെ മരണ ശേഷം രണ്ടില പിളരുന്നത് കാലം കാത്തുവെച്ച ഓർമ്മപ്പെടുത്തലാണ്.

1977 ലായിരുന്നു ആദ്യ പിളർപ്പ്, കേരള കോൺഗ്രസ്സ് വിട്ട ആർ. ബാലകൃഷ്ണ പിള്ള കേരളാ കോൺഗ്രസ് ബി രൂപികരിച്ചു. 1979 ൽ പി. ജെ ജോസഫുമായി കെഎം മാണി തെറ്റിപ്പിരിഞ്ഞതോടെ ഇപ്പോഴത്തെ കേരള കോൺഗ്രസ്സ് (എം ) രൂപം കൊണ്ടു.
85 ൽ മാണിയും പിള്ളയും ജോസഫും ലയിച്ചങ്കിലും, 87 ഇത് വീണ്ടും പിളർന്നു. ജോസഫ് എൽഡിഎഫിലേക്ക് കുടിയേറി. 1993 ലായിരുന്നു പാർട്ടിയുടെ നാലാം പിളർപ്പ് മാണിയുമായി പിരിഞ്ഞ ടി എം ജേക്കബ് കേരളാകോൺഗ്രസ് ജേക്കബ് എന്ന പാർട്ടിയുണ്ടാക്കി.

1996 ൽ കേരള കോൺഗ്രസ് (ബി) പിളർന്ന് ജോസഫ് എം പുതുശേരി മാണി ഗ്രൂപ്പിലേക്ക് ചേക്കേറി. 2001 ൽ മാണിയുമായി തെറ്റിപ്പിരിഞ്ഞ പിസി തോമസ് ഐ എഫ് ഡി പി എന്ന പാർട്ടി ഉണ്ടാക്കിയത്തോടെ ആറാം പിളർപ്പിനും പാർട്ടി സാക്ഷിയായി. അഭിപ്രായ ഭിന്നതകൾക്കൊടുവിൽ 2003 ൽ പിസി ജോർജ്ജ് പാർട്ടി വിട്ട് കേരളാകോൺഗ്രസ് സെക്കുലർ രൂപികരിച്ചു. 2009 ൽ പിസി ജോർജ്ജ് കേരള കോൺഗ്രസിൽ (എ)മ്മിൽ ലയിച്ചെങ്കിലും 2015 ൽ വീണ്ടും ഇടഞ്ഞ പി സി ജോർജ്ജ് കേരള കോൺഗ്രസ്സ് സെക്കുലറിന് വീണ്ടും ജീവൻ നൽകി.

ഒൻപതാം പിളർപ്പ് ഉണ്ടായത് 2016 ലാണ് മാണി ഗ്രൂപ് പിളർത്തി ഫ്രാൻസിസ് ജോർജ്ജ് ജനാധിപത്യകേരള കോണ്‍ഗ്രസുമായി ഇടത് മുന്നണിയിലേക്ക് ചേക്കേറി . 2016ൽ കേരള പിസി തോമസ് എൻഡിഎയിലും, സുരേന്ദ്രൻ പിള്ള യുഡിഎഫിലേക്കും പോയതോടെ പത്താമത്തും പാർട്ടി പിളർന്നു. രൂക്ഷമായ അധികാര തർക്കങ്ങൾക്കും, വാക്കേറ്റങ്ങള്‍ക്കും ഒടുവിൽ ജോസ്‌ കെ മാണിയും, ജോസഫും വീണ്ടും രണ്ടാകുന്നതോടെ ഏറ്റവും വലിയ പിളർപ്പുകളുടെ ചരിത്രം സൃഷ്ടിച്ച് പാർട്ടി പതിനൊന്നാം പിളർപ്പിലേക്കാണ് നീങ്ങുന്നത് .

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.