ETV Bharat / briefs

ചെയർമാൻ കസേരയെ ചൊല്ലി രണ്ടില പിളരുമോ?

സംസ്ഥാന കമ്മറ്റി യോഗം വിളിക്കണമെന്ന ആവശ്യത്തിൽ നിലയുറപ്പിക്കുകയാണ് ജോസ് കെ മാണി പക്ഷം. മാണി വിഭാഗം വിട്ടു നിന്നാലും പാർലമെന്ററി പാർട്ടി യോഗം ഉടൻ വിളിക്കും എന്നാണ് പി ജെ ജോസഫ് പക്ഷത്തിന്റെ നിലപാട്

കേരളാ കോൺഗ്രസ്സ്
author img

By

Published : Jun 3, 2019, 4:21 PM IST

കോട്ടയം: കേരള കോൺഗ്രസിലെ അധികാരത്തർക്കത്തില്‍ വിട്ടുവീഴ്ചയില്ലാതെ ജോസ് കെ മാണി വിഭാഗവും പി ജെ ജോസഫ് വിഭാഗവും. സംസ്ഥാന കമ്മറ്റി യോഗം വിളിക്കണമെന്ന ആവശ്യത്തിൽ ജോസ് കെ മാണി പക്ഷം ഉറച്ചുനില്‍ക്കുമ്പോൾ മാണി വിഭാഗം വിട്ടു നിന്നാലും പാർലമെന്ററി പാർട്ടി യോഗം ഉടൻ വിളിക്കും എന്നാണ് പി ജെ ജോസഫ് പക്ഷത്തിന്റെ നിലപാട്.

സി എഫ് തോമസിന്റെ പിന്തുണയോടെ ജോസഫിനെ നിയമസഭാകക്ഷി നേതാവായി തീരുമാനിക്കുമെന്നാണ് സൂചന. എന്നാൽ തീരുമാനം ഏകപക്ഷീയമാണെന്ന് ചൂണ്ടികാട്ടി ജോസ് കെ മാണി അനുകൂലികൾ ജൂൺ ഒമ്പതിന് തന്നെ സ്പീക്കറെ സമീപിക്കാനും സാധ്യതയുണ്ട്. സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുക്കുന്ന ചെയർമാന്റെ അധ്യക്ഷതയിൽ നിയമസഭാ കക്ഷി നേതാവിനെ തീരുമാനിക്കണമെന്നാണ് മാണി വിഭാഗത്തിന്റെ ആവശ്യം. എന്നാൽ ഇത് പാർട്ടി കീഴ് വഴക്കമല്ലെന്ന് ജോസഫ് ഗ്രൂപ്പ് നേതാക്കൾ പറഞ്ഞു.

ചെയർമാൻ സ്ഥാനത്തിലാണ് ഇരുവിഭാഗങ്ങളും തമ്മിൽ സമവായത്തിലെത്താൻ സാധിക്കാത്തത്. പാർട്ടി അധ്യക്ഷ സ്ഥാനം ജോസ് കെ മാണിക്ക് നൽകിയാൽ, പിജെ ജോസഫിനെ നിയമസഭാകക്ഷി നേതാവാക്കാൻ മാണി വിഭാഗം ഒരുക്കമാണ്. ജോസഫ് ഇതിന് തയാറാകാതെ വന്നതോടെ പാർലമെന്‍ററി പാർട്ടി നേതൃസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പും തർക്കത്തിലായി. ഇതിനിടെ സി എഫ് തോമസിനെ ചെയർമാൻ ആക്കിയുള്ള സമവായത്തിന് പി ജെ ജോസഫ് പക്ഷം തയ്യാറാണന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പരന്നിരുന്നു. എന്നാൽ ചെയർമാൻ സ്ഥാനം വിട്ടുള്ള സമവായങ്ങൾക്ക് ജോസ് കെ മാണി പക്ഷം തയ്യാറല്ല. സമവായത്തിലെത്താൻ സാധിച്ചില്ലെങ്കിൽ ജൂൺ പത്തിന് നിയമസഭ ചേരുന്നതിനു മുമ്പ് തന്നെ പാർട്ടി പിളർപ്പിലേക്കെത്തും.

കേരള കോൺഗ്രസിലെ തർക്കത്തിൽ നിലപാട് കടുപ്പിച്ച് മാണി വിഭാഗവും പിന്നോട്ടില്ലെന്ന് പി ജെ ജോസഫ് പക്ഷം വ്യക്തമാക്കിയതോടെ, സംസ്ഥാന കമ്മറ്റി യോഗം വിളിക്കണമെന്ന ആവശ്യത്തിലുറച്ച് തന്നെയാണ് ജോസ് കെ മാണി അനുകൂലികൾ.മാണി വിഭാഗം വിട്ടു നിന്നാലും പാർലമെൻററി പാർട്ടി യോഗം ഉടൻ വിളിച്ചു ചേേർക്കും എന്നാാണ് പി ജെ ജോസഫ് പക്ഷത്തിന്റെ നിലപാട്. സി എഫ് തോമസിന്റെ പിന്തുണയോടെ ജോസഫിനെ നിയമസഭാകക്ഷി നേതാവായി തീരുമാനിച്ചേക്കനാണ് സാധ്യത. അങ്ങിനെയുണ്ടായാൽ പൊട്ടിത്തെറിയിലേക്കാകും ഫലം. തീരുമാനം ഏകപക്ഷീയമാണെന്ന് വ്യക്തമാക്കി ജോസ് കെ മാണി അനുകൂലികൾ ജൂൺ ഒമ്പതിന് തന്നെ സ്പീക്കറെ സമീപിക്കാനാണ് സാധ്യത. സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുക്കുന്ന ചെയർമാന്റെ അധ്യക്ഷതയിലേ നിയമ സഭാ കക്ഷി നേതാവിനെ തീരുമാനിക്കാവു എന്നാണ് മാണി വിഭാഗത്തിന്റെ നിലപാട്. ഇത് പാർട്ടിയിലെ കീഴ് വഴക്കമല്ല എന്നാണ് ജോസഫ് ഗ്രൂപ്പിന്റെ മറുപടിയും. നടപടി ഉണ്ടായതോടെ ജോസ് കെ മാണി വിഭാഗം തെരുവ് യുദ്ധത്തിൽ നിന്ന് പിൻമാറി. ജോസഫ് പക്ഷവും കോലം കത്തിക്കൽ പ്രതിഷേധങ്ങൾ വേണ്ടെന്നു വച്ചു. ചെയർമാൻ പദവിയിലാണ് ഇരുവിഭാഗങ്ങളും തമ്മിൽ സമവായത്തിലെത്താൻ സാധിക്കാത്തത്. പാർട്ടി അധ്യക്ഷ സ്ഥാനം ജോസ് കെ മാണിക്ക് നൽകിയാൽ, പിജെ ജോസഫിനെ നിയമസഭാകക്ഷി കക്ഷി നേതാവാക്കാൻ മാണി വിഭാഗം ഒരുക്കമാണ്. ജോസഫ് ഇതിന് വഴങ്ങാതെ വന്നതോടെയാണ് പാർലമെൻററി പാർട്ടി നേതൃസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പും തർക്കത്തിലായത്. ഇതിനിടെ സി.എഫ് തോമസിനെ ചെയർമാൻ ആക്കിയുള്ള സമവായത്തിന് പി.ജെ ജേസഫ് പക്ഷം തയ്യാറാണന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പരക്കുന്നു. എന്നാൽ ചെയർമാൻ പദവി വിട്ടുള്ള സമവായങ്ങൾക്ക് ജോസ് കെ മാണി പക്ഷം തയ്യാറല്ല.സമവായത്തിലെത്താൻ സാധിച്ചില്ലെങ്കിൽ ജൂൺ പത്തിന് നിയമസഭ ചേരുന്നതിനുമുമ്പ് തന്നെ പാർട്ടി പിളർപ്പിലേക്കെത്തും.

ഇ.റ്റി.വി ഭാരത് 
കോട്ടയം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.