കോട്ടയം: മാണി സാറിന്‍റെ മരണം കേരളത്തിന് ഒരിക്കലും പരിഹരിക്കാൻ സാധിക്കാത്ത ഒരു വലിയ നഷ്ടമാണെന്നും പാർലമെന്‍ററി ഡെമോക്രസിയിൽ മാണി സാർ പുതു തലമുറയ്ക്ക് ഒരു പാഠപുസ്തകമാണെന്നും മുൻ മന്ത്രിയും ഇരിക്കൂർ എംഎൽഎയുമായ കെ സി ജോസഫ്.
അദ്ദേഹത്തിന് പകരമായി മറ്റെരാളെ ചൂണ്ടിക്കാണിക്കാനാകില്ല. പാല നിയോജക മണ്ഡലത്തിന് മാണിയുടെ നഷ്ടം മകനെ നഷ്ടപ്പെട്ടതു പോലെയാണ്. കെ എം മാണിയുടെ വേർപാടിൽ അഗാധമായ ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നതായും കെ സി ജോസഫ് പറഞ്ഞു.