കണ്ണൂർ: കർഷകരുടെ പ്രശ്നങ്ങൾക്ക് മുഖ്യ പരിഗണന കൊടുക്കുമെന്ന് വടകര നിയുക്ത എംപി കെ. മുരളീധരൻ. വയനാട്ടിലേക്ക് ഒരു ബദൽ റോഡ് യാഥാർത്ഥ്യമാക്കുന്നതിനു വേണ്ടി പരിശ്രമിക്കുമെന്നും മുരളീധരൻ കോഴിക്കോട് തൊട്ടിൽപാലത്ത് പറഞ്ഞു.
നാദാപുരം നിയോജക മണ്ഡലത്തിലെ നാദാപുരം, എടച്ചേരി, തൂണേരി, വളയം, വിലങ്ങാട്, മരുതോങ്കര, കാവിലുംപാറ, കായക്കൊടി പഞ്ചായത്തുകളിൽ നൽകിയ സ്വീകരണ പരിപാടികളിൽ മുരളിധരൻ പങ്കെടുത്തു.കെ.പി.സി.സി. ജനറൽ സെക്രട്ടറി പ്രവീൺ കുമാർ, UDF നേതാക്കളായ സൂപ്പി നരിക്കാട്ടേരി, വി.എം. ചന്ദ്രൻ , കെ.ടി ജയിംസ്, കെ.പി രാജൻ, അഹമ്മദ് പുന്നക്കൽ, ജോൺ പൂതക്കുഴി തുടങ്ങിയവർ മുരളിധരനൊപ്പം പങ്കെടുത്തു.