ETV Bharat / briefs

സീരി എയില്‍ യുവന്‍റസ് കുതിപ്പ് തുടരുന്നു

author img

By

Published : Jun 27, 2020, 3:37 PM IST

ലെച്ചെയെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ യുവന്‍റസ് ലീഗിലെ പോയിന്‍റ് പട്ടികയില്‍ 69 പോയിന്‍റുമായി ഒന്നാമതാണ്.

juventus win news serie a mach news യുവന്‍റസ് വിജയം വാര്‍ത്ത സീരി എ മത്സരം വാര്‍ത്ത
യുവന്‍റസ്

റോം: കൊവിഡ് 19-നെ തുടര്‍ന്ന് പുനരാരംഭിച്ച ഇറ്റാലിയന്‍ സീരി എയില്‍ യുവന്‍റസ് മുന്നേറ്റം തുടരുന്നു. ലെച്ചെയെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ലീഗിലെ 18-ാം സ്ഥാനക്കാരായ ലെച്ചെക്കെതിരെ രണ്ടാം പകുതിയിലായിരുന്നു യുവന്‍റസിന്‍റെ നാല് ഗോളുകളും പിറന്നത്. ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തിലെ 53-ാം മിനിട്ടില്‍ പൗലോ ഡിബാല ആദ്യ ഗോള്‍ സ്വന്തമാക്കി. പിന്നാലെ 62-ാം മിനിട്ടില്‍ പെനാല്‍ട്ടിയിലൂടെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റോണാള്‍ഡോ ലീഡുയര്‍ത്തി. 83-ാം മിനുട്ടില്‍ ഗോൺസാലോ ഹിഗ്വെയിനും 85-ാം മിനുട്ടില്‍ മത്യാസ് ഡി ലിറ്റും യുവന്‍റസിനായി ഗോള്‍ നേടി.

അതേസമയം 31-ാം മിനുട്ടില്‍ ഫാബിയോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് ലെച്ചെക്ക് തിരിച്ചടിയായി. തുടര്‍ന്ന് പത്ത് പേരുമായാണ് ടീം മത്സരം പൂര്‍ത്തിയാക്കിയത്. 69 പോയിന്‍റുമായി ലീഗിലെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള യുവന്‍റസിന് ഏഴ് പോയിന്‍റിന്‍റെ മുന്‍തൂക്കമുണ്ട്. രണ്ടാം സ്ഥനത്തുള്ള ലാസിയോക്ക് 62 പോയിന്‍റാണ് ഉള്ളത്. ജൂലൈ ഒന്നിന് ജിനോവക്ക് എതിരെയാണ് യുവന്‍റസിന്‍റെ അടുത്ത മത്സരം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.