കോട്ടയം: തന്നെ പിന്തുണക്കുന്ന ജില്ലാ പ്രസിഡന്‍റുമാരെ പുറത്താക്കിയ ജോസഫ് വിഭാഗത്തോട് സഹതാപം മാത്രമെയുള്ളൂവെന്ന് ജോസ് കെ മാണി. ജില്ലാ പ്രസിഡന്‍റുമാര്‍ അതേസ്ഥാനത്തു തന്നെ തുടരും. പാര്‍ട്ടിയെ തകര്‍ക്കാന്‍ നോക്കിയപ്പോഴാണ് ജനാധിപത്യ രീതിയില്‍ കാര്യങ്ങള്‍ ചെയ്തതെന്നും ജോസ് കെ മാണി പറഞ്ഞു.സംസ്ഥാന സമിതി വിളിച്ച് ചെയര്‍മാനെ ജോസ് കെ മാണി വിഭാഗം തെരഞ്ഞെടുത്തതിന് പിന്നാലെയാണ് ജോസ് കെ മാണിയെ പിന്തുണയ്ക്കുന്ന ജില്ല പ്രസിഡന്‍റുമാര്‍ക്കെതിരെ ജോസഫ് വിഭാഗം നടപടിയെടുത്ത് തുടങ്ങിയത്.
കോഴിക്കോട്, വയനാട് തുടങ്ങിയ ജില്ല പ്രസിഡന്‍റുമാര്‍ക്കെതിരെയായിരുന്നു ആദ്യ നടപടി. എന്നാല്‍ നടപടിയെടുക്കുന്നവരോട് സഹതാപം മാത്രമാണ് ഉള്ളതെന്നാണ് ജോസ് കെ മാണി പറയുന്നത്. പുറത്താക്കിയവര്‍ ഭരണഘടനപരമായി തെരഞ്ഞെടുക്കപ്പെട്ടവരാണ് ആയതിനാല്‍ ഇവര്‍ ജില്ല പ്രസിഡന്‍റുമാരായി തുടരുമെന്നും ജോസ് കെ മാണി പറഞ്ഞു.