കോട്ടയം: കോണ്‍ഗ്രസിനെയും പി.ജെ ജോസഫിനെയും വിമര്‍ശിച്ചുകൊണ്ട് കേരളാ കോണ്‍ഗ്രസ് എം മുഖമാസികയായ ‘പ്രതിച്ഛായ’. പത്രത്തിൽ പ്രസിദ്ധീകരിച്ച മുഖപത്രലേഖനത്തിലാണ് പരാമർശം നടത്തിയത്. മുറിവുണങ്ങാത്ത മനസുമായാണ് കെ.എം മാണി മടങ്ങിയതെന്നായിരുന്നു മുഖപത്രലേഖനത്തിന്റെ സാരാംശം. പി.ജെ.ജോസഫും കോൺഗ്രസും കെ എം മാണിയോട് നീതി പുലർത്തിയില്ലന്നും ലേഖനത്തിലൂടെ പറയുന്നു. എന്നാൽ മുഖപത്രത്തിൽ പ്രത്യക്ഷപ്പെട്ട ലേഖനവുമായി പാർട്ടിക്ക് യാതൊവിധ ബന്ധവുമില്ലന്നും പാർട്ടി നിലപാടല്ല പ്രതിച്ഛായയിൽ അച്ചടിച്ച് വന്നിരിക്കുന്നതെന്നും കേരളാ കോൺഗ്രസ് വൈസ് ചെയർമ്മാൻ ജോസ് കെ മാണിയുടെ പ്രതികരണം.
എന്നാൽ വിവാധപരമർശങ്ങളോട് പ്രതികരിക്കാൻ പാർട്ടി വർക്കിങ് ചെയർമ്മാൻ കൂടിയായ പി.ജെ ജോസഫ് തയ്യറായില്ല. മുഖപത്രത്തിലെ ലേഖനം തന്റെ ശ്രദ്ധയിൽപ്പെട്ടില്ല എന്നായിരുന്നു ചോദ്യങ്ങൾക്കുള്ള പി ജെയുടെ മറുപടി. അതേസമയം, മുഖപത്രത്തിലെ ലേഖനം ഗൗരവം ഉള്ളതാണന്നും പാർട്ടിയുടെ അറിവോടെയല്ല ലേഖനം അച്ചടിക്കപ്പെട്ടതെന്നും പാർട്ടി ഇതെപ്പറ്റി അന്വേഷണം നടത്തുമെന്നും പാർട്ടി ഡെപ്യൂട്ടി ചെയർമ്മാൻ സി എഫ് തോമസ് പറഞ്ഞു. പി ജെ ജോസഫിനെയും കോൺഗ്രസ് നേതൃത്വത്തെയും നേതാക്കളെയും കടന്ന ക്രമിച്ചുള്ള പ്രതിച്ഛായയിലെ ലേഖനം പാർട്ടിക്കുള്ളും യു ഡി എഫിലും മറ്റെരു പൊട്ടിത്തെറിക്ക് കാരണമാക്കുമോ എന്നാണ് കണ്ടറിയേണ്ടത്.