കാസര്‍കോട്: പര്‍ദ മുഴുവന്‍ ധരിച്ചെത്തുന്നവര്‍ മുഖപടം മാറ്റുന്നത് വരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്ന വിവാദ പ്രസ്താവനയുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ.
വോട്ട് ചെയ്യാൻ എത്തിയവർ വരിയിൽ നിൽക്കുമ്പോൾ തന്നെ മുഖപടം മാറ്റണമെന്നും ക്യാമറയിൽ മുഖം കൃത്യമായി പതിയുന്ന തരത്തിൽ മാത്രമേ വോട്ട് ചെയ്യാൻ അനുവദിക്കാവൂവെന്നും ജയരാജൻ ആവശ്യപ്പെട്ടു. ഇതു പോലെ വോട്ടെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തയാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. കാസർകോട് മണ്ഡലത്തിലെ പിലാത്തറയിൽ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ നിർദേശം നടപ്പാക്കിയാൽ യുഡിഎഫ് ജയിക്കുന്ന എല്ലാ പ്രധാന കേന്ദ്രങ്ങളിലും എല്‍ഡിഎഫ് ജയിക്കുമെന്നും ജയരാജന്‍ കൂട്ടിച്ചേർത്തു.
പര്‍ദ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യിക്കരുത്: എം.വി. ജയരാജന്‍ - വോട്ട് ചെയ്യിക്കരുത്
"വരിയിൽ നിൽക്കുമ്പോൾ തന്നെ മുഖപടം മാറ്റണം. ക്യാമറയിൽ മുഖം കൃത്യമായി പതിയുന്ന തരത്തിൽ മാത്രമേ വോട്ട് ചെയ്യാൻ അനുവദിക്കാവു"