ETV Bharat / briefs

അര്‍ഹിച്ച അംഗീകാരം ലഭിച്ചില്ലെന്ന് ജേസണ്‍ ഹോള്‍ഡര്‍ - ജേസണ്‍ ഹോള്‍ഡര്‍ വാര്‍ത്ത

ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഓള്‍ റൗണ്ടര്‍മാര്‍ക്കിടയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയിട്ടും അര്‍ഹിച്ച അംഗീകാരം ലഭിക്കുന്നില്ലെന്ന് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീം നായകന്‍ ജേസണ്‍ ഹോള്‍ഡര്‍.

jason holder news ben stokes news ജേസണ്‍ ഹോള്‍ഡര്‍ വാര്‍ത്ത ബെന്‍ സ്റ്റോക്‌സ് വാര്‍ത്ത
ജേസണ്‍ ഹോള്‍ഡര്‍
author img

By

Published : Jul 8, 2020, 6:06 PM IST

സതാംപ്റ്റണ്‍: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഓള്‍ റൗണ്ടര്‍മാര്‍ക്കിടയില്‍ ഒന്നാമതാണ് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീം നായകന്‍ ജേസണ്‍ ഹോള്‍ഡര്‍. ഇതിഹാസ താരം സര്‍ ഗാരി സോബറിന് ശേഷം റാങ്കിങ്ങില്‍ ഒന്നാമതെത്തുന്ന ആദ്യ കരീബിയന്‍ താരമാണ് ഹോള്‍ഡര്‍. എന്നാല്‍ ഇത്രയൊക്കെ ആയിട്ടും അര്‍ഹിച്ച അംഗീകാരം പലപ്പോഴും ലഭിക്കുന്നില്ലെന്ന് പറയുകയാണ് ജേസണ്‍ ഹോള്‍ഡര്‍. ഇംഗ്ലീഷ് താരം ബെന്‍ സ്റ്റോക്‌സുമായി താരതമ്യം ചെയ്‌താണ് ഹോള്‍ഡറുടെ പരാമര്‍ശം.

ഐസിസി റാങ്കിങ്ങ് ഉള്‍പ്പെടെയുള്ള വ്യക്തിപരമായ നേട്ടങ്ങളില്‍ അഭിരമിക്കുന്നയാളല്ല താന്‍. ജേസണ്‍ ഹോള്‍ഡര്‍ പറയുന്നു. ബെന്‍ സ്റ്റോക്സിനെ കുറിച്ച് പലപ്പോഴും നല്ലത് പറയാറുണ്ട്. അയാള്‍ അത് അര്‍ഹിക്കുന്നു. പക്ഷെ ഐസിസിയുടെ ടെസ്റ്റ് റാങ്കിങ്ങില്‍ ഓള്‍ റൗണ്ടര്‍മാര്‍ക്കിടയില്‍ താനാണ് ഒന്നാമത്. പക്ഷേ തനിക്ക് അര്‍ഹിച്ച അംഗീകാരം ലഭിക്കുന്നില്ല. ഒരു പക്ഷേ താന്‍ അത് അര്‍ഹിക്കുന്നുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ബെന്‍ സ്റ്റോക്സ് മികച്ച ക്രിക്കറ്ററാണെന്ന് പറയാനും ഹോള്‍ഡര്‍ മറന്നില്ല. ഇംഗ്ലീഷ് ടീം സുരക്ഷിതമായ കൈകളിലാണ്. സ്റ്റോക്സ് പരിചയസമ്പന്നനായ സമര്‍ഥനായ എതിരാളിയാണ്. വരാനിരിക്കുന്ന മത്സരത്തില്‍ നായകനെന്ന നിലയില്‍ ബെന്‍ സ്റ്റോക്സിന് എല്ലാ ഭാവുകങ്ങളും നേരുന്നതായും ജേസണ്‍ ഹോള്‍ഡര്‍ പറഞ്ഞു.

ഓള്‍ റൗണ്ടര്‍മാര്‍ക്കിടയില്‍ ഒന്നാം സ്ഥാനത്തുള്ള ഹോള്‍ഡര്‍ക്ക് 473 പോയിന്‍റാണ് ഐസിസി നല്‍കിയിരിക്കുന്നത്. 2019 ജനുവരി മുതല്‍ ഹോള്‍ഡര്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലീഷ് താരം ബെന്‍ സ്റ്റോക്സിന് 407 പോയിന്‍റാണ് ഉള്ളത്.

കൊവിഡ് 19നെ തുടര്‍ന്ന് ഇന്ന് ക്രിക്കറ്റ് പുനരാരംഭിക്കുമ്പോള്‍ ഇരു താരങ്ങളും നേര്‍ക്കുനേര്‍ വരും. വിന്‍ഡീസ് ടീമിനെ ജേസണ്‍ ഹോള്‍ഡര്‍ നയിക്കുമ്പോള്‍ ഇംഗ്ലീഷ് ടീമിനെ ബെന്‍ സ്റ്റോക്സ് നയിക്കും. സതാംപ്റ്റണില്‍ മഴ കാരണം മത്സരം തുടങ്ങാന്‍ വൈകുകയാണ്. മഹാമാരിയെ തുടര്‍ന്ന് നാല് മാസങ്ങള്‍ക്ക് ശേഷമാണ് ക്രിക്കറ്റ് പുനരാരംഭിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.