ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 5 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. രണ്ട് ജവാന്മാരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദിയെ സുരക്ഷാ സേന വധിച്ചു. ഒരു പൊലീസ് ഉദ്യോഗസ്ഥനും ഗ്രാമീണനും പരിക്കേറ്റിട്ടുണ്ട്
അനന്ത്‌നാഗിലെ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള കെ.പി.റോഡിലായിരുന്നു സംഭവം. പട്രോളിങ് നടത്തുകയായിരുന്ന സിആര്‍പിഎഫ് സംഘത്തിനു നേരെ രണ്ട് ഭീകരര്‍ ഗ്രനേഡ് എറിഞ്ഞ ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം പാക് ഭീകരസംഘടനയായ അല്‍ ഉമര്‍ മുജാഹിദീന്‍ ഏറ്റെടുത്തു.