ETV Bharat / briefs

ആര്‍ടിഒ ഉദ്യോഗസ്ഥനും ഭാര്യയും ചേര്‍ന്ന് സമ്പാദിച്ചത് വരുമാനത്തേക്കാള്‍ 650 ഇരട്ടി സ്വത്ത്, അന്വേഷണം - ഇഒഡബ്ല്യു

ജബൽപൂരിലെ റീജ്യണല്‍ ട്രാൻസ്‌പോർട്ട് ഓഫിസര്‍ സന്തോഷ് പാലും ഭാര്യയും ചേര്‍ന്ന് വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം നടത്തിയെന്ന് കണ്ടെത്തല്‍.

jabalpur latest news  jabalpur crime news  Jabalpur RTO  Jabalpur RTO Corruption  Jabalpur RTO Corruption Latest News  Jabalpur RTO and Wife owned huge amount assets  ആര്‍ടിഒ ഉദ്യോഗസ്ഥനും ഭാര്യയും ചേര്‍ന്ന് തട്ടിപ്പ്  സാമ്പത്തിക കുറ്റകൃത്യ വിഭാഗം  അന്വേഷണം ആരംഭിച്ച് സാമ്പത്തിക കുറ്റകൃത്യ വിഭാഗം  ജബൽപൂരിലെ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസര്‍  വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം  ഇഒഡബ്ല്യു
ആര്‍ടിഒ ഉദ്യോഗസ്ഥനും ഭാര്യയും ചേര്‍ന്ന് സമ്പാദിച്ചത് വരുമാനത്തെക്കാള്‍ 650 ഇരട്ടി സ്വത്ത്; അന്വേഷണം ആരംഭിച്ച് സാമ്പത്തിക കുറ്റകൃത്യ വിഭാഗം
author img

By

Published : Aug 18, 2022, 6:26 PM IST

Updated : Sep 20, 2022, 8:00 AM IST

ജബല്‍പൂര്‍(മധ്യപ്രദേശ്) : ജബൽപൂരിലെ റീജ്യണല്‍ ട്രാൻസ്‌പോർട്ട് ഓഫിസ് (ആർടിഒ) ഉദ്യോഗസ്ഥന്റെയും ഭാര്യയുടെയും പക്കല്‍ നിന്ന് 16 ലക്ഷം രൂപയും വരവില്‍ കവിഞ്ഞ മറ്റ് സ്വത്ത് വകകകളും സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു) കണ്ടെടുത്തു. ആര്‍ടിഒ ഉദ്യോഗസ്ഥന്‍റെയും ഭാര്യയുടെ ഉടമസ്ഥതയിലുള്ള മൂന്നിടങ്ങളിലായിരുന്നു പരിശോധന. ആർടിഒ ഉദ്യോഗസ്ഥനായ സന്തോഷ് പാലിനും ആര്‍ടിഒ ഓഫിസ് ക്ലാര്‍ക്കായ ലേഖ പാലിനും വരുമാന സ്രോതസ്സുകൾക്ക് ആനുപാതികമല്ലാത്ത സമ്പത്തുണ്ടെന്ന പരാതിയെത്തുടര്‍ന്ന് ബുധനാഴ്ച (17.08.2022) രാത്രിയാണ് റെയ്‌ഡ് ആരംഭിച്ചത്.

ദമ്പതികൾക്ക് അവരുടെ വരുമാന സ്രോതസ്സുകളെ അപേക്ഷിച്ച് 650 ഇരട്ടി ആസ്‌തിയുണ്ടെന്ന് കണ്ടെത്തിയതായി ഇഒഡബ്ല്യു പൊലീസ് സൂപ്രണ്ട് ദേവേന്ദ്ര സിംഗ് രജ്‌പുത് അറിയിച്ചു. ധീരജ് കുക്രേജ, സ്വപ്‌നിൽ സറാഫ്‌ എന്നിവര്‍ സന്തോഷ് പാലിനെതിരെ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ലോകായുക്തയില്‍ പരാതി നൽകിയതിനെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്. ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ, ഇഒഡബ്ല്യു സംഘം ഇയാൾക്കെതിരെ സെക്ഷൻ 13 (1) ബി, 13 (2) 1988 ലെ അഴിമതി നിയമം, ഇതിന്റെ 2018ലെ ഭേദഗതി എന്നിവ ചുമത്തി അന്വേഷണം ആരംഭിച്ചു.

ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്‌ഡില്‍ 16 ലക്ഷം രൂപയും പണവും ആഭരണങ്ങളും ചില രേഖകളുമാണ് ഇഒഡബ്ല്യു സംഘം കണ്ടെടുത്തത്. പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ദമ്പതികൾക്ക് അഞ്ച് വീടുകൾ, ഒരു ഫാംഹൗസ്, കാർ, എസ്‌യുവി, രണ്ട് ഇരുചക്ര വാഹനങ്ങൾ എന്നിവയുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

അതേസമയം, സന്തോഷ് പാല്‍ വിവാദങ്ങളിൽ പുതിയ ആളല്ല. വാഹനമോടിക്കുന്നവരിൽ നിന്ന് അകാരണമായി പണപ്പിരിവ് നടത്തി, ഓട്ടോ ഡ്രൈവറെ ഭീഷണിപ്പെടുത്തി തുടങ്ങി ഗുരുതരമായ ആരോപണങ്ങൾ ഇയാൾക്കെതിരെ ഉയർന്നിരുന്നു. ഹൈവേയിലെ അനധികൃത റിക്കവറി ഉൾപ്പടെയുള്ള നിരവധി കേസുകളിലും സന്തോഷ് പാലിന്‍റെ പേര് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മാത്രമല്ല, വ്യാജ ജാതി സർട്ടിഫിക്കറ്റ് കേസിൽ സന്തോഷ് പാലിനെതിരെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

Last Updated : Sep 20, 2022, 8:00 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.