കൊല്‍ക്കത്ത: ഐടിസി ഗ്രൂപ്പ് ചെയര്‍മാനും മുതിര്‍ന്ന വ്യാപാരിയുമായ വൈഎസ് ദേവേശ്വര്‍ അന്തരിച്ചു. എഴുത്തിരണ്ട് വയസായിരുന്നു. ദീര്‍ഘകാലത്തെ അസുഖത്തെ തുടര്‍ന്ന് ശനിയാഴ്ച രാവിലെയോടെ ആയിരുന്നു അന്ത്യം. ഇദ്ദേഹത്തിന്‍റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എന്നിവര്‍ അനുശോചനം അറിയിച്ചു.
2011ല്‍ രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ച വ്യക്തിയാണ് ദേവേശ്വര്‍. 1966ലാണ് ഇദ്ദേഹം ഐടിസിയുടെ ചെയര്‍മാനായി സ്ഥാനമേല്‍ക്കുന്നത്. ഐടിസിയുടെ ചെയര്‍മാനായി ഇദ്ദേഹം രണ്ട് പതിറ്റാണ്ട് കാലത്തോളം സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഇതിന് പുറമെ എയര്‍ ഇന്ത്യയുടെ ചെയര്‍മാനായും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഡയറക്ടറായും ഇദ്ദേഹം പ്രവര്‍ത്തിടച്ചിട്ടുണ്ട്.