ന്യൂഡൽഹി: തമിഴ്നാട്ടിലെ ഐഎസ് സൂത്രധാരൻ മുഹമ്മദ് അസറുദ്ദീൻ അറസ്റ്റിൽ. കേരളത്തിലും തമിഴ്നാട്ടിലും ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഐഎസ് കോയമ്പത്തൂർ ഘടകത്തിന്‍റെ പ്രധാനിയാണ് എൻഐഎയുടെ പിടിയിലായ അസറുദ്ദീൻ. ഐഎസിന്‍റെ കോയമ്പത്തൂർ ഘടകത്തിലേതെന്നു സംശയിക്കുന്ന ആറ് പേർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.
ശ്രീലങ്കൻ സ്ഫോടനങ്ങളുടെ ഇന്ത്യൻ ബന്ധം അന്വേഷിക്കുന്നതിനിടെയാണ് ഐഎസിന്‍റെ കോയമ്പത്തൂർ ഘടകത്തെക്കുറിച്ച് എൻഐഎയ്ക്ക് വിവരം ലഭിക്കുന്നത്. ഇന്നലെ ഏഴിടത്ത് നടത്തിയ റെയ്ഡിനു ശേഷമാണ് ഇയാെള അറസ്റ്റ് ചെയ്തത്. ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ ചാവേർ ആക്രമണം നടത്തിയ സഹ്റാന്‍ ഹാഷ്മിയുടെ ഫേസ്ബുക്ക് സുഹൃത്താണ് ഇയാൾ. കാസർകോട്ടെ ഐഎസ് റിക്രൂട്ട്മെന്‍റ് കേസിൽ റിമാൻഡിൽ കഴിയുന്ന പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിനെ ചോദ്യം ചെയ്തതിൽ നിന്നാണ് പ്രതികളെ കുറിച്ചുള്ള സൂചനകൾ എൻഐഎ സംഘത്തിന് ആദ്യം ലഭിക്കുന്നത്.