ന്യൂഡല്‍ഹി: ഈ മാസം 16 മുതല്‍ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് വര്‍ധിപ്പിക്കും. റഗുലേറ്ററി ആന്‍റ് ഡെവലപ്മെന്റ് അതോറിറ്റി (ഐആർഡിഎ) പുറത്തിറക്കിയ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നിരക്ക് വര്‍ധിപ്പിക്കുന്നത്.
ഏറ്റവും കൂടുതല്‍ വര്‍ധനവുള്ളത് 150സിസി മുതല്‍ 350 സിസി വരെയുള്ള ഇരുചക്ര വാഹനങ്ങളുടെ പ്രീമിയത്തിലാണ്. 21 ശതമാനമാണ് ഇവയുടെ വര്‍ധനവ്. നിലവിലുള്ള ഇൻഷുറൻസ് റദ്ദാക്കി പുതിയ നിരക്കിലുള്ള പോളിസി ഇഷ്യൂ ചെയ്യരുതെന്ന് ഇൻഷുറൻസ് കമ്പനികൾക്ക് നിർദേശമുണ്ട്.
1000 സിസിക്ക് താഴെയുള്ള കാറുകളുടെ പ്രീമിയം 1,850 രൂപയിൽ നിന്ന് 2,072 രൂപയാക്കിയും 1000 – 1500 സിസി വരെയുള്ള വാഹനങ്ങൾക്ക് നിലവിലെ 2863 രൂപയിൽ നിന്ന് 3,221 രൂപയാക്കിയും ആണ് ഉയര്‍ത്തിയിരിക്കുന്നത്. അതേ സമയം 1500സിസി യ്ക്ക് മുകളിലുള്ള കാറുകൾക്ക് നിരക്ക് 7,890 രൂപയിൽ മാറ്റമില്ലാതെ തുടരും.
ഇരുചക്രവാഹനങ്ങളില്‍ 75 സിസിക്കു താഴെയുള്ള ബൈക്കുകൾ നിലവിലെ 427 രൂപയിൽ നിന്ന് 482 രൂപയാക്കിയും 75 മുതൽ 150 സിസി വരെയുള്ള ബൈക്കുകൾക്ക് 720 രൂപയിൽ നിന്ന് 752 രൂപയാക്കിയും 150 മുതൽ 350 സിസി വരെയുള്ള ബൈക്കുകൾക്ക് 985 രൂപയിൽ നിന്ന് 1,193 രൂപയാക്കിയും ആണ് വര്‍ധിപ്പിച്ചിരിക്കുന്നത്.