ETV Bharat / briefs

കോണ്‍ഗ്രസിനെ അട്ടിമറിക്കാനാണ് കേന്ദ്രത്തിന് താല്‍പര്യമെന്ന് അജയ് മാക്കന്‍

കേന്ദ്രവും, ഭാരതീയ ജനതാപാർട്ടിയും ജനാധിപത്യത്തിനും ഭരണഘടനയ്ക്കും നേരെ ആക്രമണം അഴിച്ചുവിട്ടതായും മുൻ കേന്ദ്രമന്ത്രി കൂടിയായ അജയ് മാക്കന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു

Ajay
Ajay
author img

By

Published : Jul 26, 2020, 8:22 PM IST

ജയ്പൂര്‍: സാമ്പത്തിക പ്രതിസന്ധി, കൊവിഡ് -19, ചൈന എന്നിവക്കെതിരെ പോരാടുന്നതിന് പകരം വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് സർക്കാരുകളെ അട്ടിമറിക്കാനാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രം ഗൂഢാലോചന നടത്തുന്നതെന്ന് കോൺഗ്രസ് നേതാവ് അജയ് മാക്കൻ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കുന്നതിനായി കോൺഗ്രസ് പ്രവർത്തകർ തിങ്കളാഴ്ച രാജ്യത്തുടനീളം രാജ് ഭവനുകള്‍ക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രവും, ഭാരതീയ ജനതാപാർട്ടിയും ജനാധിപത്യത്തിനും ഭരണഘടനയ്ക്കും നേരെ ആക്രമണം അഴിച്ചുവിട്ടതായും മുൻ കേന്ദ്രമന്ത്രി കൂടിയായ അജയ് മാക്കന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കൊറോണ വൈറസ് പകർച്ചവ്യാധിക്കെതിരെ രാജ്യം പോരാടുകയാണ്. ജനങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. 14 കോടിയിലധികം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി സെന്‍റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ എക്കണോമി റിപ്പോർട്ട് ചെയ്യുന്നു. ചെറുകിട ബിസിനസുകൾ അടച്ചുപൂട്ടലിന്‍റെ വക്കിലാണ്. ചൈന നമ്മുടെ പ്രദേശം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നു. എന്നാൽ കൊറോണ വൈറസിനോടും സാമ്പത്തിക പ്രതിസന്ധിയോടും ചൈനയോടും പോരാടുന്നതിനു പകരം പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസ് സർക്കാരുകളെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തുകയാണ്. മോദി സർക്കാരും ബിജെപിയും ജനാധിപത്യത്തിനും ഭരണഘടനയ്ക്കും നേരെ ആക്രമണം നടത്തിയെന്നതാണ് യാഥാർഥ്യം. ഭൂരിപക്ഷ വിധി രാജസ്ഥാനിൽ കൊലചെയ്യപ്പെടുകയാണ്. പൊതുജനങ്ങളുടെ താല്‍പര്യം തകർന്നു. ഭരണഘടനയും സ്ഥാപിതമായ ഭരണഘടനാ പാരമ്പര്യങ്ങളും ബിജെപി നിഷ്‌കരുണം ചവിട്ടിമെതിക്കുന്നത് ഏറ്റവും ആശങ്കാജനകമാണ് അജയ് മാക്കന്‍ പറഞ്ഞു.

ജുഡീഷ്യറിയിൽ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷ കുറഞ്ഞുവരികയാണെന്നും ഗവർണർമാരെപ്പോലുള്ള ഭരണഘടനാ പദവികൾ വഹിക്കുന്നവര്‍ നിസഹായരാണെന്നും ഭരണഘടനയെ സംരക്ഷിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.