ETV Bharat / briefs

കാണാതായ ഇന്തോനേഷ്യന്‍ അന്തര്‍വാഹിനി തിരയാന്‍ ഇന്ത്യന്‍ നേവിയും - കാണാതായ ഇന്തോനേഷ്യന്‍ അന്തര്‍വാഹിനി

44 വർഷം പഴക്കമുള്ള കെ.ആർ.ഐ നാൻഗാലാ-402 എന്ന ജര്‍മ്മന്‍ നിര്‍മിത അന്തർവാഹിനിയാണ് ബുധനാഴ്ച കാണാതായത്.

 കാണാതായ ഇന്തോനേഷ്യന്‍ അന്തര്‍വാഹിനി തിരയാന്‍ കപ്പൽ വിന്യസിച്ച് ഇന്ത്യന്‍ നേവി indian navy indonesia കാണാതായ ഇന്തോനേഷ്യന്‍ അന്തര്‍വാഹിനി കപ്പൽ വിന്യസിച്ച് ഇന്ത്യന്‍ നേവി
കാണാതായ ഇന്തോനേഷ്യന്‍ അന്തര്‍വാഹിനി തിരയാന്‍ കപ്പൽ വിന്യസിച്ച് ഇന്ത്യന്‍ നേവി
author img

By

Published : Apr 22, 2021, 5:29 PM IST

ന്യഡല്‍ഹി: കാണാതായ ഇന്തോനേഷ്യന്‍ മുങ്ങിക്കപ്പല്‍ തിരയാന്‍ കപ്പൽ വിന്യസിച്ച് ഇന്ത്യന്‍ നേവി. 53 സൈനികരുമായി യാത്ര തിരിച്ച ഇന്തോനേഷ്യന്‍ കപ്പല്‍ ബുധനാഴ്ചയാണ് കാണാതായത്. 44 വർഷം പഴക്കമുള്ള കെ.ആർ.ഐ നാൻഗാലാ-402 എന്ന ജര്‍മ്മന്‍ നിര്‍മിത അന്തർവാഹിനിയാണ് കാണാതായത്. പരിശീലന വിന്യാസത്തിലായിരുന്ന അന്തര്‍വാഹിനി ബുധനാഴ്ച നാവിക കേന്ദ്രവുമായി ബന്ധപ്പെട്ടിരുന്നില്ല.

കൂടുതല്‍ വായനയ്ക്ക് : ഇന്തോനേഷ്യന്‍ അന്തര്‍വാഹിനി കാണാതായി

കപ്പല്‍ കണ്ടെത്താനായി ഡീപ്പ് സബ്‌മറൈന്‍ റെസ്ക്യൂ വെസല്‍ (ഡിഎസ്ആര്‍വി) പുറപ്പെട്ടതായി നേവി അധികൃതര്‍ അറിയിച്ചു. ഏറ്റവും പുതിയ സാങ്കേതിക വിദ്യയിലാണ് ഡി‌എസ്‌ആർ‌വി പ്രവര്‍ത്തിക്കുന്നതെന്നും, അന്തർവാഹിനിയുടെ സ്ഥാനം കണ്ടെത്താന്‍ സൈഡ് സ്കാൻ സോണാർ ഉണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സിംഗപ്പൂർ, മലേഷ്യ തുടങ്ങി നിരവധി രാജ്യങ്ങൾ അന്തര്‍വാഹിനി കണ്ടെത്താനുള്ള രക്ഷാപ്രവർത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.