ETV Bharat / briefs

ഐസിസി ടെസ്റ്റ് ടീം റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യ

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനൽ ജൂൺ 18 മുതല്‍ ജൂൺ 22 വരെ നടക്കും

ഐസിസി ടെസ്റ്റ് ടീം റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യ India retain top spot in ICC Test team rankings New Zealand at second position ഐസിസി ടെസ്റ്റ് ടീം റാങ്കിംഗ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഇന്ത്യ
ഐസിസി ടെസ്റ്റ് ടീം റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യ
author img

By

Published : May 13, 2021, 1:09 PM IST

ദുബായ്: ഐസിസി ടെസ്റ്റ് ടീം റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യ. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിസ്റ്റുകളായി ഇന്ത്യയും, ന്യൂസിലൻഡുമാണ് ആദ്യ രണ്ട് സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്നത്. 121 അഗ്രിഗേറ്റ് പോയിന്‍റോടെയാണ് ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. വ്യാഴാഴ്‌ച പുറത്തുവന്ന വാര്‍ഷിക റാങ്കിംഗ് അപ്‌ഡേറ്റ് പ്രകാരമാണിത്. തൊട്ടുപിന്നാലെ വെറും ഒരു പോയന്‍റ് വ്യത്യാസത്തില്‍ ന്യൂസിലന്‍ഡ് രണ്ടാം സ്ഥാനത്തുണ്ട്. ഓസ്ട്രേലിയക്കെതിരെ 2-1ന്‍റെ വിജയവും, ഇംഗ്ലണ്ടിനെ 3-1ന് തോല്‍പ്പിച്ചതും ഇന്ത്യയുടെ റാങ്കിങ് കൂട്ടി. വെസ്റ്റ്ഇന്‍ഡീസിനും, പാക്കിസ്ഥാനുമെതിരെ 2-0ന് സീരീസ് നേടിയത് ന്യൂസിലന്‍ഡിന്‍റെ പോയന്‍റ് നിലയും ഉയര്‍ത്തി.

Also Read: വിന്‍ഡീസ് ക്രിക്കറ്റ് പ്രതാപകാലത്തേക്ക് തിരിച്ചു പോകില്ല: നിരാശ പങ്കുവെച്ച് കർട്ട്ലി ആംബ്രോസ്

അതേസമയം ഓസ്ട്രേലിയയെ മറികടന്ന് ഇംഗ്സണ്ട് റാങ്കിങ്ങില്‍ മൂന്നാം സ്ഥാനം നേടി. 2017-18 കാലയളവില്‍ ഓസ്ട്രേലിയയെ ഇഗ്ലണ്ട് 4-0ന് പരാജയപ്പെടുത്തിയതാണ് ഇംഗ്ലണ്ടിന്‍റെ റാങ്കിങ് ഉയരാന്‍ കാരണമായത്. പാക്കിസ്ഥാന്‍ നിലവില്‍ 3 പോയന്‍റ് നേടിയെങ്കിലും അഞ്ചാം സ്ഥാനത്ത് തന്നെ തുടരുകയാണ്. എന്നാല്‍ ബംഗ്ലാദേശിനെ 2-0ന് തോല്‍പ്പിക്കുകയും, ശ്രീലങ്കയുമായി സീരീസില്‍ ഡ്രോ നേടുകയും ചെയ്ത വെസ്റ്റ്ഇന്‍ഡീസ് എട്ടാംസ്ഥാനത്ത് നിന്നും ആറാം സ്ഥാനത്തെത്തി. 2013ന് ശേഷം വെസ്റ്റ്ഇന്‍ഡീസ് നേടുന്ന ഏറ്റവും ഉയര്‍ന്ന റാങ്കിങ്ങാണിത്. സൗത്ത് ആഫ്രിക്കയാണ് ഏഴാം സ്ഥാനത്തുള്ളത്. ചരിത്രത്തില്‍ തന്നെ സൗത്ത് ആഫ്രിക്കയുടെ ഏറ്റവും കുറഞ്ഞ ടെസ്റ്റ് റാങ്കിങ്ങാണിത്. എട്ടാം സ്ഥാനത്ത് ശ്രീലങ്കയും, 5 പോയന്‍റ് നഷ്ടപ്പെടുത്തിയെങ്കിലും ബംഗ്ലാദേശ് ഒമ്പതാം സ്ഥാനത്തും തുടരുന്നു. 8 പോയിന്‍റ് നേടിയെങ്കിലും ബംഗ്ലാദേശിനേക്കാള്‍ 9 പോയിന്‍റ് പിന്നിലായി പത്താം സ്ഥാനത്താണ് സിംബാവെ.

അതേസമയം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനൽ ജൂൺ 18 മുതല്‍ ജൂൺ 22 വരെ നടക്കും. ജൂൺ 23 റിസർവ് ദിനമായിരിക്കും. തുടക്കത്തിൽ ഫൈനല്‍ ലോർഡ്‌സിൽ നടത്താന്‍ തീരുമാനിച്ചെങ്കിലും ലോകമെമ്പാടുമുള്ള കൊവിഡ് അവസ്ഥ കണക്കിലെടുത്ത് ഐ‌സി‌സി ഇത് സതാംപ്ടണിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.