ന്യൂഡല്‍ഹി: കര്‍ണ്ണാടകയിലെ വടക്കന്‍ ജില്ലകളിലെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് ട്രെയിന്‍ വൈകിയത് മൂലം നീറ്റ് പരീക്ഷ എഴുതാനായില്ലെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. ഹമ്പി എക്സ് പ്രസ് ഏഴ് മണിക്കൂര്‍ വൈകിയതിനാലാണ് ബംഗളൂരു പരീക്ഷാ കേന്ദ്രമായിരുന്ന നൂറിലധികം വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനാകാഞ്ഞത്.
പരീക്ഷ എഴുതാനാകാത്ത വിദ്യാര്‍ഥികള്‍ക്കായി വീണ്ടും പരീക്ഷ നടത്താന്‍ മാനവവിഭവശേഷി വകുപ്പിനോട് ആവശ്യപ്പെടുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. പരീക്ഷ കേന്ദ്രങ്ങളില്‍ അവസാന നിമിഷമുണ്ടായ മാറ്റം വിദ്യാര്‍ഥികളില്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്നും കുമാരസ്വാമി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി, റെയില്‍വേ മന്ത്രി പീയുഷ് ഘോയല്‍, മാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ എന്നിവരോട് ഇന്ന് പരീക്ഷ എഴുതാനാകാത്ത വിദ്യര്‍ഥികള്‍ക്കായി വീണ്ടും പരീക്ഷ നടത്തണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. രാജ്യത്താകമാനം 154 കേന്ദ്രങ്ങളിലായാണ് മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ നടന്നത്.