ലക്നൗ: ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ മിനാജ് ബീഗത്തിന് മകന്‍ പിറന്നതും നരേന്ദ്രമോദി മിന്നുന്ന വിജയം കൊയ്തതും ഒരേ ദിവസമായിരുന്നു. മകന് എന്തു പേരിടുമെന്ന കാര്യത്തില്‍ മിനാജിനും ദുബായിലുള്ള ഭര്‍ത്താവിനും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. പ്രിയ മകനെ അമ്മ പേരു ചൊല്ലി വിളിച്ചു- "നരേന്ദ്ര മോദി..."
മകന്‍ പിറന്ന സന്തോഷവും മോദിയുടെ വിജയവും ദുബായിലുള്ള ഭര്‍ത്താവിനെ അറിയിക്കാന്‍ വിളിച്ചതായിരുന്നു മിനാജ്. മോദി തന്നയല്ലേ തെരഞ്ഞെടുപ്പില്‍ മുന്നേറുന്നതെന്ന് ഭര്‍ത്താവ് ചോദിച്ചു. മിനാജിന്‍റെ അതെയെന്ന ഉത്തരത്തിന് പിന്നാലെ അദ്ദേഹം ചോദിച്ച ഏക ചോദ്യം ഇതായിരുന്നു- "മകന് നരേന്ദ്രമോദിയെന്ന് പേരിടാമോ ?" ഭര്‍ത്താവിന്‍റെ ആഗ്രഹത്തിന് മിനാജും എതിര് നിന്നില്ല. അങ്ങനെ മോദിയുടെ വിജയാഹ്ളാദത്തില്‍ ആ കുടുംബവും പങ്കുചേര്‍ന്നു.
തന്‍റെ മകന്‍ വളരുമ്പോള്‍ മോദിജിയെ പോലെ വലിയവനാകണം. മഹത്തായ കാര്യങ്ങളാണ് അദ്ദേഹം ചെയ്യുന്നത്- ഇരട്ടിമധുരം കഴിച്ച സന്തോഷത്തോടെ മിനാജ് പറഞ്ഞു.