ETV Bharat / briefs

തിരുവനന്തപുരത്തെ സ്വര്‍ണക്കടത്ത്; അന്വേഷണം അഭിഭാഷകനിലേക്ക് - DRI

ഇടനിലക്കാരായി പ്രവര്‍ത്തിച്ചത് അഭിഭാഷകരുള്‍പ്പെടെയുള്ള സംഘം

file
author img

By

Published : May 14, 2019, 11:33 AM IST

തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് എട്ടു കോടിയുടെ സ്വര്‍ണം പിടികൂടിയ സംഭവത്തില്‍ അഭിഭാഷകനെ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കി. തിരുവനന്തപുരം സ്വദേശിയും വഞ്ചിയൂര്‍ ബാറിലെ അഭിഭാഷകനുമായ ബിജുവിനെ കേന്ദ്രീകരിച്ചാണ് ഡി ആര്‍ ഐ സംഘത്തിന്‍റെ അന്വേഷണം. ദുബൈയില്‍ നിന്നും തിരുവനന്തപുരത്തേക്ക് സ്വര്‍ണം കടത്താനുള്ള ശ്രമത്തില്‍ ബിജുവിനും പങ്കുള്ളതായി അന്വേഷണസംഘത്തിന് തെളിവ് ലഭിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തില്‍ പിടിയിലായ സുനിലിന്‍റെ ഇടനിലക്കാരായിരുന്നത് ബിജു ഉള്‍പ്പെടെയുള്ള അഭിഭാഷകരാണെന്ന് അന്വേഷണസംഘം വിലയിരുത്തുന്നു. സുനില്‍ പിടിയിലായത് അറിഞ്ഞതോടെ ബിജു ഒളിവിലാണ്.

Intro:Body:

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് 8 കോടിയുടെ സ്വർണം പിടികൂടിയ സംഭവത്തിൽ അഭിഭാഷകനെ കേന്ദ്രീകരിച്ച് ഡി.ആർ.ഐ സംഘം. തിരുവനന്തപുരം സ്വദേശിയും വഞ്ചിയൂർ ബാറിലെ അഭിഭാഷകനുമായ ബിജു എന്ന ആളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ദുബായിൽ നിന്ന് സ്വർണം കടത്തി തിരുവനന്തപുരത്തെത്തിച്ചത് ബിജുവിനു വേണ്ടിയായിരുന്നു വെന്ന് അന്വേഷണ സംഘത്തിനു തെളിവു ലഭിച്ചു. ഇയാൾ ഒളിവിലാണ്. ഇദ്ദേഹത്തെ കണ്ടെത്തുന്നതിനുള്ള തെരച്ചിൽ ഊർജിതമാക്കി.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.