ആലപ്പുഴ: ജില്ലയിൽ ഇന്ന് അഞ്ച് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. അഞ്ചുപേരും വിദേശത്ത് നിന്നും എത്തിയവരാണ്. ദുബായിൽ നിന്നും ജൂൺ മൂന്നിന് കോഴിക്കോടെത്തി മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച 50 വയസുള്ള ഹരിപ്പാട് സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച ഒരാൾ. അബുദാബിയിൽ നിന്നും മെയ് 31ന് തിരുവനന്തപുരത്ത് എത്തി, തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്ന തഴക്കര സ്വദേശിനിയായ യുവതിയും മൂന്ന് പെൺമക്കളുമാണ് രോഗം സ്ഥിരീകരിച്ച മറ്റ് നാലുപേർ. നാലു പേരെയും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് ജില്ലയില്‍ ചികിത്സയിലുള്ള ആളുകളുടെ എണ്ണം 79 ആയി. 15 പേരാണ് ജില്ലയിൽ രോഗവിമുക്തരായത്.
ആലപ്പുഴയില്‍ അഞ്ച് പേർക്ക് കൂടി കൊവിഡ്, അഞ്ചുപേരും വിദേശത്ത് നിന്നും എത്തിയവർ
കൊവിഡ് ബാധിച്ച് ജില്ലയില്‍ ചികിത്സയിലുള്ള ആളുകളുടെ എണ്ണം 79 ആയി. 15 പേരാണ് ജില്ലയിൽ രോഗവിമുക്തരായത്.