ന്യൂഡല്‍ഹി: കാര്‍ഷിക മേഖലയ്ക്ക് ഉത്തേജനമേകി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍റെ ബജറ്റ്. കാര്‍ഷിക വായ്‌പയ്ക്ക് 20 ലക്ഷം കോടി അനുവദിക്കുമെന്നും ടെക്‌നോളജിയുടെ സഹായത്തോടെ സ്‌റ്റാര്‍ട്ട് അപ്പുകള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതികള്‍ തുടങ്ങുമെന്നതുമാണ് പ്രധാന കാര്‍ഷിക ക്ഷേമ പ്രഖ്യാപനങ്ങള്‍. ഇതില്‍ കാർഷിക സ്‌റ്റാർട്ട് അപ്പുകളെ സഹായിക്കാൻ കാര്‍ഷിക ഉത്തേജന ഫണ്ട് സ്ഥാപിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. കൂടാതെ ഒരു കോടി കര്‍ഷകര്‍ക്ക് ജൈവകൃഷി സഹായവും ബജറ്റിന്‍റെ ആദ്യഭാഗത്ത് പ്രഖ്യാപിച്ചിരുന്നു.
കാര്‍ഷിക രംഗത്തിന് ഊന്നല്‍, പുതിയ പദ്ധതികള്‍, വായ്‌പയ്ക്ക് 20 ലക്ഷം കോടി - കർഷക ക്ഷേമ ബജറ്റോ
രണ്ടാം മോദി സര്‍ക്കാരിന്‍റെ അവസാന സമ്പൂര്‍ണ ബജറ്റ് ആയതുകൊണ്ടുതന്നെ ഏറെ ഉറ്റുനോക്കിയിരുന്ന ഒരു വിഭാഗമാണ് കര്‍ഷക സമൂഹം. ബജറ്റില്‍ കര്‍ഷക ക്ഷേമത്തിന് എന്തെല്ലാമുണ്ടെന്ന് നോക്കാം