ETV Bharat / briefs

ലെസ്റ്റര്‍ സിറ്റിയെ അട്ടിമറിച്ച് എവര്‍ട്ടണ്‍

കൊവിഡ് 19നെ അതിജീവിച്ച് പുനരാരംഭിച്ച ഇംഗ്ലീഷ് പ്രീമയര്‍ ലീഗില്‍ ഇതേവരെ കളിച്ച നാല് മത്സരങ്ങളിലും മൂന്നാം സ്ഥാനക്കാരായ ലെസ്റ്റര്‍ സിറ്റിക്ക് ഗോള്‍ നേടാനായിട്ടില്ല.

എവട്ടണ്‍ വാര്‍ത്ത ലെസ്റ്റര്‍ സിറ്റി വാര്‍ത്ത ഇപിഎല്‍ വാര്‍ത്ത everton news leicester city news epl news
എവര്‍ട്ടണ്‍
author img

By

Published : Jul 2, 2020, 4:47 PM IST

ലിവര്‍പൂള്‍: ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി എവര്‍ട്ടണ്‍. ഗുഡിസണ്‍ പാര്‍ക്കില്‍ നടന്ന മത്സരത്തിലെ 10-ാം മിനിട്ടില്‍ റിച്ചാര്‍ലിസണിലൂടെ എവര്‍ട്ടണ്‍ ആദ്യ ഗോള്‍ സ്വന്തമാക്കി. 16-ാം മിനുട്ടില്‍ വാറിലൂടെ ലഭിച്ച പെനാല്‍ട്ടി സിഗുറോണ്‍ ലെസ്റ്ററിന്‍റെ വലയിലെത്തിച്ചതോടെ എവര്‍ട്ടണിന്‍റെ ലീഡ് രണ്ടായി ഉയര്‍ന്നു. രണ്ടാം പകുതിയില്‍ കെലേച്ച് ഇഹാനാച്ചോയാണ് ലെസ്റ്ററിനായി ആശ്വാസ ഗോള്‍ നേടിയത്.

എവര്‍ട്ടണിനെതിരായ മത്സരത്തില്‍ പരാജയപ്പെട്ടത് ലസ്റ്ററിന്‍റെ ചാമ്പ്യന്‍സ് ലീഗ് യോഗ്യതയെന്ന സ്വപന്ങ്ങള്‍ക്ക് തിരിച്ചടിയായി. 10-ാം മിനിട്ടില്‍ ഗോള്‍ നേടിയതോടെ മത്സരത്തില്‍ എവര്‍ട്ടണ്‍ ആധിപത്യം ഉറപ്പിക്കുകയായിരുന്നു. കൊവിഡ് 19നെ അതിജീവിച്ച് പുനരാരംഭിച്ച ലീഗില്‍ ഇതേവരെ നടന്ന നാല് മത്സരങ്ങളിലും ലെസ്റ്റര്‍ സിറ്റിക്ക് വിജയം കണ്ടെത്താനായിട്ടില്ല. ഇപിഎല്ലിലെ ആദ്യ നാല് സ്ഥാനക്കാര്‍ക്കാണ് ചാമ്പ്യന്‍സ് ലീഗ് യോഗ്യത സ്വന്തമാക്കാനാവുക. നിലവില്‍ 55 പോയിന്‍റുമായി ലെസ്റ്റര്‍ മൂന്നാം സ്ഥാനത്താണ്. ഒരു പോയിന്‍റ് വ്യത്യാസത്തില്‍ ചെല്‍സി നാലാം സ്ഥാനത്തും. 52 പോയിന്‍റ് വീതമുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡും വോള്‍വ്സും അഞ്ചും ആറും സ്ഥാനങ്ങളിലുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.