ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ ഭീകരനായി പ്രഖ്യാപിക്കുന്നതിനുളള ചർച്ചകള്‍ യൂറോപ്യൻ യൂണിയനിൽ ആരംഭിച്ചതായി റിപ്പോർട്ട്. ജർമ്മൻ എംബസി വക്താവിനെ ഉദ്ധരിച്ച് ദേശീയ മാധ്യമത്തിന്‍റേതാണ്റിപ്പോർട്ട്
ചൈനയുടെ എതിർപ്പിനെ തുടർന്ന് മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നത് യുഎൻ രക്ഷാ സമിതിയൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് യൂറോപ്യൻ യൂണിയന്‍റെ നീക്കം. യൂണിയനിൽ ഉള്‍പ്പെട്ട 28 രാജ്യങ്ങളെയുംഇതു സംബന്ധിച്ച ധാരണയിലെത്തിക്കുന്നതിനുളളശ്രമങ്ങളാണ് നടക്കുന്നത്. അസ്ഹറിനെ ഭീകരനായി പ്രഖ്യാപിക്കുന്നത് വൈകാൻ സാധ്യതയുണ്ടെന്ന് ജർമ്മൻ എംബസി വക്താവ് പറഞ്ഞു.
കഴിഞ്ഞയാഴ്ച്ച ഫ്രാൻസാണ് മസൂദ് അസ്ഹഫിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് യുഎൻ രക്ഷാ സമിതിയിൽ പ്രമേയം കൊണ്ടുവന്നത്. അമേരിക്ക, ബ്രിട്ടൻ ഉള്‍പ്പെടെ എല്ലാം രാജ്യങ്ങളും ഇതിനെ അംഗീകരിച്ചെങ്കിലും ചൈനയുടെ എതിർപ്പിനെ തുടർന്ന് പ്രമേയം പാസായില്ല. സാങ്കേതിക പ്രശ്നങ്ങള്‍ പറഞ്ഞായിരുന്നു ചൈനയുടെ നടപടി. ഇതിന് പിന്നാലെ ഇക്കാര്യം യൂറോപ്യൻ യൂണിയനിൽ അവതരിപ്പിക്കുമെന്നും ഫ്രാൻസ് പ്രസിഡന്‍റ് ഇമ്മാനുവേൽ മാക്രോണ്‍ വ്യക്തമാക്കിയിരുന്നു.
പുൽവാമ ഭീകരാക്രമണത്തിലടക്കം സൂത്രധാരനായ മസൂദിനെ യുഎനിൽആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്നത് വർഷങ്ങളായി ഇന്ത്യ ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ മൂന്ന് തവണയും സുരക്ഷാ സമിതിയിലെ സ്ഥിരാംഗമായ ചൈനയുടെ വീറ്റോ അധികാരമാണ് ഇതിന് തടയിട്ടത്