രാജ്യത്തെ ഏറ്റവും വലിയ വാര്‍ത്താ ശൃംഖലയുമായി ഇടിവി ഭാരത് ജനങ്ങളിലേക്കെത്തി. ഇടിവി ഭാരത് ആപ്പിന്‍റെയും വെബ് പോര്‍ട്ടലുകളുടെയും ഉദ്ഘാടനം ഉപരാഷ്ട്രപതി വെങ്കയ്യാ നായിഡു നിര്‍വഹിച്ചു.ഇടിവി ഭാരത് കേരളയുടെ ആപ്പും വെബ്പോർട്ടലും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
ഇടിവി ഭാരതിന്‍റെ ആസ്ഥാന മന്ദിരമായ ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ വിപുലമായ പരിപാടികളാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരുക്കിയത്. ചെയർമാൻ റാമോജി റാവു ഉള്‍പ്പടെയുളള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. കലാ- സാംസ്കാരിക- രാഷ്ടീയ രംഗത്തെ പ്രമുഖരാണ് ഓരോ സംസ്ഥാനങ്ങളിലെയും ആപ്പുകള്‍ ഉദ്ഘാടനം ചെയ്തത്.
ഡിജിറ്റൽ സാങ്കേതിക വിദ്യയിലൂടെ വിവരങ്ങള്‍ വിരൽത്തുമ്പിലേക്ക് എത്തിക്കുകയാണ് ഇടിവി ഭാരത്. പരമ്പരാഗത രീതികളിൽ നിന്നും വ്യത്യസ്ഥമായി പുതിയ കാലത്തിനൊപ്പമുള്ള സഞ്ചാരമാണ് ഇടിവി ഭാരതിന്‍റെത്. മൊബൈൽ ജേര്‍ണലിസത്തിന്‍റെ അനന്ത സാധ്യതകള്‍ തേടുന്ന ഇടിവി ഭാരത് 13 ഭാഷകളിലാണ് പ്രേക്ഷകരിലേക്കെത്തിയിരിക്കുന്നത്.29 സംസ്ഥാനങ്ങളിലും 725 ജില്ലകളിലുമുള്ള വിപുലമായനെറ്റ് വര്‍ക്കാണ് ഇടിവി ഭാരതിന്‍റെ കരുത്ത്. ഇന്ത്യയുടെ ഏതു കോണിൽ നടക്കുന്ന സംഭവ വികാസങ്ങളും സ്വന്തം ഭാഷയിൽ നിങ്ങള്‍ക്ക് അറിയാനാകും. ദേശീയവും പ്രദേശികവുമായ എല്ലാ വാര്‍ത്തകളുംപക്ഷം പിടിക്കാതെ പ്രേക്ഷകരിലെത്തും.
29 സ്വതന്ത്ര പോര്‍ട്ടലുകളില്‍ 13 ഭാഷകൾക്ക് ഒറ്റ വാർത്തായിടമെന്നതാണ് ഇടിവി ഭാരത്ആപ്പിന്‍റെ മറ്റൊരു പ്രത്യേകത. അഡാപ്റ്റീവ് ബൈറേറ്റ് സ്ട്രീമിങ് സംവിധാനം മികച്ച കാഴ്ചാ അനുഭവം പകരുന്നു. ഒന്നിലധികം ലൈവ് സ്ട്രീമുകളുംസവിശേഷതയാണ്. ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാകുന്ന ഇടിവി ഭാരത് ആപ്പില്‍ ഡൗണ്‍ലോഡിംഗ് സൗകര്യവുമുണ്ട്.
മാധ്യമപ്രവർത്തകരുടെ വലിയ നെറ്റ് വര്‍ക്കാണ് കേരളത്തിലും ഇടിവി ഭാരത് ഒരുക്കിയിരിക്കുന്നത്. ഓരോ ജില്ലകളിലും ബ്യൂറോകളുംപ്രദേശിക തലത്തിൽ സ്ട്രിംഗർമാരും ഇടിവി ഭാരതിനായി പ്രവർത്തിക്കുന്നു.വാർത്താ കാഴ്ചകളുടെപുതിയ ലോകമാണ് ഇതുവഴി ഇടിവി ഭാരത് പ്രേക്ഷകരില്‍ എത്തിക്കുന്നത്.