ETV Bharat / briefs

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്; പ്രതീക്ഷയോടെ മുന്നണികള്‍

author img

By

Published : Sep 22, 2019, 9:08 AM IST

Updated : Sep 22, 2019, 10:46 AM IST

മൂന്ന് മുന്നണികളും ശക്തമായ മത്സരം കാഴ്ചവെക്കുന്ന മണ്ഡലത്തില്‍ നേരിയ മുന്‍തൂക്കം യു.ഡി.എഫിനും ബി.ജെ.പിക്കുമാണ്.

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്

കാസര്‍കോട്: മഞ്ചേശ്വരത്ത് വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ ഭാഷാ ന്യൂനപക്ഷത്തിന്‍റെ വോട്ടുറപ്പിക്കാന്‍ മൂന്ന് മുന്നണികളും. മണ്ഡലത്തില്‍ നേരിയ മുന്‍തൂക്കം യു.ഡി.എഫിനും ബി.ജെ.പിക്കുമാണ്. എം.എല്‍.എ പി.ബി അബ്ദുല്‍ റസാഖിന്‍റെ മരണത്തെ തുടര്‍ന്ന് ഒരു വര്‍ഷക്കാലമായി ഒഴിഞ്ഞുകിടന്ന നിയോജക മണ്ഡലമാണ് മഞ്ചേശ്വരം. ഭാഷാ ന്യൂനപക്ഷത്തിന്‍റെ സ്വാധീനമാണ് ഈ മണ്ഡലത്തെ വേറിട്ട് നിര്‍ത്തുന്നത്.

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്; പ്രതീക്ഷയോടെ മുന്നണികള്‍

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ കെ. സുരേന്ദ്രനോട് 89 വോട്ടുകള്‍ക്കാണ് മുസ്ലീം ലീഗ് നേതാവ് പി.ബി. അബ്ദുല്‍ റസാഖ് വിജയിച്ചത്. എന്നാല്‍ വോട്ട് ക്രമക്കേട് നടത്തിയാണ് അബ്ദുല്‍ റസാഖ് വിജയിച്ചതെന്നാരോപിച്ച് കെ. സുരേന്ദ്രന്‍ കോടതിയെ സമീപിച്ചിരുന്നു. അബ്ദുല്‍ റസാഖിന്‍റെ മരണ ശേഷവും കേസ് തുടര്‍ന്നതിനാല്‍ തെരഞ്ഞെടുപ്പ് വീണ്ടും നീണ്ടു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് 11,113 വോട്ടുകളുടെ ലീഡ് നേടാനായത് യു.ഡി.എഫിന് ആത്മവിശ്വാസം വര്‍ധിപ്പിച്ചു.

Intro:

സിറ്റിങ് എം എൽ എ പി ബി അബ്ദുൾ റസാഖിന്റെ മരണത്തെ തുടർന്നാണ് കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. മൂന്നു മുന്നണികളും ശക്തമായ മത്സരം കാഴ്ചവെയ്ക്കുന്ന മണ്ഡലത്തിൽ നേരിയ മുൻതൂക്കം യു ഡി എഫ് നും ബിജെപിക്കുമാണ്. ഭാഷാ ന്യൂനപക്ഷങ്ങളുടെ ഇടയിൽ വോട്ടുറപ്പിക്കാനാണ് മൂന്ന് മുന്നണികളുടെയും തെരഞ്ഞെടുപ്പ് തന്ത്രം.

Body:മുസ്ലിം ലീഗ് എംഎൽഎ ആയിരുന്ന പി.ബി അബ്ദുൾ റസാഖിന്റെ മരണത്തെ തുടർന്ന് ഒരു വർഷക്കാലമായി  ഒഴിഞ്ഞുകിടക്കുന്ന നിയോജക മണ്ഡലമാണ് മഞ്ചേശ്വരം.
സംസ്ഥാനത്ത് ഏറ്റവും വടക്കുള്ള ഈ മണ്ഡലത്തെ ഭാഷാ ന്യൂനപക്ഷത്തിന്റെ സ്വാധീനമാണ് വേറിട്ടു നിർത്തുന്നത്. UDF ഉം LDF ഉം NDA യും തമ്മിൽ ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തിൽ ഇവർ ഒരു നിർണായക ശക്തിയാണ്.2006ലാണ് ഏറ്റവും ഒടുവിൽ മണ്ഡലം LDF ന് നേടാനായത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ BJP യുടെ കെ.സുരേന്ദ്രനോട് 89 വോട്ടിനാണ് മുസ്ലിം ലീഗിലെ P B അബ്ദുൾ റസാഖ് വിജയിച്ചത്.തുടർന്ന് മരിച്ചവരുടെ പേരിലടക്കം വോട്ട് ചെയ്ത് കൃത്രിമം കാടിയെന്നാരോപിച്ച് സുരേന്ദ്രൻ കോടതിയെ സമീപിക്കുകയായിരുന്നു. എം എൽ എ യുടെ മരണത്തിനു ശേഷവും കേസ് തുടർന്നതിനാൽ തെരഞ്ഞെടുപ്പ് വീണ്ടും നീണ്ടുപോയി.

ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് 11,113 വോട്ടിന്റെ ലീഡ് നേടാനായത് യു ഡി എഫിന് ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിലും ഈ മുന്നേറ്റം സാധ്യമാകുമോ എന്നത് കണ്ടറിയേണ്ടതാണ്.

Conclusion:ഇടിവി ഭാരത്
കാസർകോട്
Last Updated : Sep 22, 2019, 10:46 AM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.