അറ്റ്ലാന്‍റ: ജോർജിയയിൽ നായക്ക് കൊവിഡ് സ്ഥിരീകരിച്ചു. യുഎസില്‍ രണ്ടാമത്തെ നായക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. ആറ് വയസുള്ള മിക്സഡ് ബ്രീഡ് നായയെ പരിശോധനക്ക് വിധേയമാക്കിയിരുന്നു. ഉടമക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് നായയെ പരിശോധനക്ക് വിധേയമാക്കിയത്.
നായക്ക് ന്യൂറോളജിക്കൽ അസുഖം ബാധിച്ചതായി ജോർജിയ ആരോഗ്യവകുപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു. കൊവിഡ്-19 ന് കാരണമാകുന്ന SARS-CoV-2 എന്ന വൈറസിന്‍റെ സാന്നിധ്യം നായയിൽ കണ്ടെത്തിയിരുന്നു. രോഗം സ്ഥിരീകരിച്ച നായയെ കൊന്നു. വളർത്തുമൃഗങ്ങളിൽനിന്ന് വൈറസ് ആളുകൾക്ക് പകരാനുള്ള സാധ്യത പരിഗണിക്കുന്നതായി യുഎസ് സെന്‍റര്‍ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിൽ നിന്നുള്ള മാർഗനിർദേശങ്ങളിൽ പറയുന്നു.