ETV Bharat / briefs

എം ജെ അക്ബറിന്‍റെ മാനനഷ്ടകേസ്; പ്രിയാരമണിക്ക് ജാമ്യം - പ്രിയാ രമണി

ജനുവരി 29 ന്​ അഡീഷണൽ ചീഫ്​ മെട്രോ​പൊളിറ്റൻ മജിസ്​ട്രേറ്റ്​ സമാർ വിശാലി​​ന്‍റെ നിർദേശ പ്രകാരമാണ്​ പ്രിയ ഇന്ന്​ കോടതിയിൽ ഹാജരായത്​. മീടൂ ആരോപണം നടത്തി നിരവധി പേർ രംഗത്തെത്തിയതോടെ എം.ജെ അക്ബർ കേന്ദ്രമന്ത്രി സ്ഥാനം രാജി വച്ചിരുന്നു.

എ.എൻ.ഐ ചിത്രം
author img

By

Published : Feb 25, 2019, 1:23 PM IST

എം ജെ അക്ബർ നൽകിയ മാനനഷ്ടക്കേസിൽ മാധ്യമ പ്രവർത്തക പ്രിയാരമണിക്ക് ഡൽഹി പട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചു. 10,000 രൂപയുടെ വ്യക്​തിഗത ബോണ്ടിലാണ്​ ഡൽഹി പാട്യാല ഹൗസ്​ കോടതി ജാമ്യം നൽകിയത്​. തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചെന്ന് കാണിച്ചാണ് എം.ജെ അക്ബർ മാനനഷ്ടക്കേസ് നൽകിയത്. ഏഷ്യൻ ഏജിൽ പ്രവർത്തിക്കവെ തന്നെ ലൈംഗികമായി ആക്രമിച്ചെന്ന് മീ ടൂ ആരോപണത്തിൽ പ്രിയാ രമണി വെളിപ്പെടുത്തിയിരുന്നു.

ഏപ്രിൽ 10നാണ് കേസിൽ അടുത്ത വാദം. ജനുവരി 29ന് അക്ബറിന്‍റെ വാദങ്ങൾ കേട്ട കോടതി പ്രിയാരമണിയോട് കോടതിയിൽ നേരിട്ട് ഹാജരാകാൻ നിർദ്ദേശിക്കുകയായിരുന്നു. മീടൂ ആരോപണം നടത്തി നിരവധി പേർ രംഗത്തെത്തിയതോടെ എം.ജെ അക്ബർ കേന്ദ്രമന്ത്രി സ്ഥാനം രാജി വച്ചിരുന്നു. അഭിഭാഷക ഗീത ലൂത്രയാണ് എം.ജെ അക്ബറിനായി കോടതിയിൽ ഹാജരായത്.

23 വർഷം മുമ്പ്​ ​ജെയ്​പൂരിലെ ഹോട്ടലിൽ വെച്ച്​ അക്​ബർ തന്നെ ​ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ​പ്രിയയുടെ ആരോപണം. ഉഭയകക്ഷി സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നെന്നും ആരോപണങ്ങൾ അപകീർത്തിപ്പെടുത്തിയെന്നും എം.ജെ അക്ബറിനായി അഭിഭാഷക വാദിച്ചു. എന്നാൽ അധികാരം ദുർവിനിയോഗം ചെയ്യുകയായിരുന്നു എന്നാണ് പ്രിയയുടെ ആരോപണം.

Intro:Body:

Delhi's Patiala House Court grants bail to journalist Priya Ramani on a personal bail bond of Rs 10,000. Next date of hearing is 8 March.Journalist Priya Ramani after being granted bail by Patiala House Court in connection with criminal defamation complaint by MJ Akbar: The next date when they will frame the charges against me is April 10. After that it will be my turn to tell my story. The truth is my defence.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.