ETV Bharat / briefs

ഡല്‍ഹിയില്‍ വെള്ളിയാഴ്ച മാത്രം പരിശോധിച്ചത് 21144 സാമ്പിളുകള്‍ - Delhi CM

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം 2492 പേരാണ് ഡല്‍ഹിയില്‍ ഇതുവരെ മരിച്ചത്. 77240 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു

ഡല്‍ഹിയില്‍ ഇന്നലെ മാത്രം പരിശോധിച്ചത് 21144 സാമ്പിളുകള്‍

author img

By

Published : Jun 27, 2020, 6:51 PM IST

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് പരിശോധനക്ക് വെള്ളിയാഴ്ച മാത്രം വിധേയമാക്കിയത് 21144 സാമ്പിളുകളാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ആദ്യമായാണ് ഇത്രയധികം സാമ്പിളുകള്‍ ഒരു ദിവസം പരിശോധനക്ക് വിധേയമാക്കുന്നത്. സാമ്പിളുകളുടെ പരിശോധന നാലുമടങ്ങ് വര്‍ധിപ്പിച്ചിട്ടുണ്ടെന്നും കൊവിഡ് സ്ഥിരീകരിക്കുന്നവരെ ഐസൊലേഷനിലേക്ക് മാറ്റുന്നതിലും വര്‍ധനവുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

രാജ്യ തലസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം കൂടുതലാണെങ്കിലും കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചവരെയെല്ലാം ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യമില്ലെന്നും രോഗികള്‍ക്കായി 13500 കിടക്കകള്‍ വിവിധ ആശുപത്രികളിലായി തയ്യാറാണെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2492 പേരാണ് ഡല്‍ഹിയില്‍ ഇതുവരെ മരിച്ചത്. 77240 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു.

  • Delhi conducted highest no of tests in a singly day yesterday- 21,144

    We have increased testing 4 times

    Delhi now following strategy of very aggressive testing and isolation.

    — Arvind Kejriwal (@ArvindKejriwal) June 27, 2020 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.