ലണ്ടന്‍: കൊവിഡ് 19നെ തുടര്‍ന്ന് ഈ വര്‍ഷം നടക്കേണ്ടിയിരുന്ന ഡേവിസ് കപ്പ് ഫൈനല്‍ മത്സരങ്ങള്‍ മാറ്റിവെച്ചു. ഫൈനല്‍സ് 2021 നവംബര്‍ 22ന് പുനരാരംഭിക്കുമെന്ന് അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്‍ വ്യക്തമാക്കി. മാഡ്രിഡ് തന്നെയാകും മത്സരത്തിന് വേദിയാവുക. ആരോഗ്യവും സുരക്ഷയും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് കലാശപ്പോര് മാറ്റിവെച്ചതെന്ന് ഐടിഎഫ് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് മാസമായി മത്സരം നടത്തുന്നതുമായി ബന്ധപ്പെട്ട വിവിധ സാധ്യതകള്‍ അധികൃതര്‍ പരിശോധിച്ചിരുന്നു.
ഡേവിസ് കപ്പ് ഫൈനല്‍സ് മാറ്റിവെച്ചു - ഡേവിസ് കപ്പ് ഫൈനല്‍സ് വാര്‍ത്ത
കൊവിഡ് 19 ഭീതിയെ തുടര്‍ന്ന് മാറ്റിവെച്ച ഡേവിസ് കപ്പ് ഫൈനല്‍സ് അടുത്ത വര്‍ഷം നവംബര്‍ 22 മുതല്‍ പുനരാരംഭിക്കും
ഡേവിസ് കപ്പ്