മാഞ്ചസ്‌റ്റര്‍ : ജനുവരി മാസത്തെ മികച്ച പ്രീമിയർ ലീഗ് താരമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പർ ഡേവിഡ് ഡി ഗിയ തെരഞ്ഞെടുക്കപ്പെട്ടു. 2016ന് ശേഷം ആദ്യമായാണ് ഒരു ഗോൾ കീപ്പർ പ്രീമിയർ ലീഗിൽ ഈ പുരസ്‌കാരം നേടുന്നത്. ജെറാര്‍ഡ് ബോവൻ, കെവിൻ ഡി ബ്രൂയ്ൻ, ജാക്ക് ഹാരിസൺ, ജോവോ മൗട്ടീഞ്ഞോ, ജെയിംസ് വാർഡ്-പ്രോസ് എന്നിവരെ പിന്തള്ളിയാണ് ഡി ഗിയ ഒന്നാമതെത്തിയത്.
-
The first goalkeeper to win the Premier League Player of the Month award since 2016 ⛔️🧤 pic.twitter.com/KAwo0NSPRq
— UtdDistrict (@UtdDistrict) February 4, 2022 " class="align-text-top noRightClick twitterSection" data="
">The first goalkeeper to win the Premier League Player of the Month award since 2016 ⛔️🧤 pic.twitter.com/KAwo0NSPRq
— UtdDistrict (@UtdDistrict) February 4, 2022The first goalkeeper to win the Premier League Player of the Month award since 2016 ⛔️🧤 pic.twitter.com/KAwo0NSPRq
— UtdDistrict (@UtdDistrict) February 4, 2022
ജനുവരിയിൽ ഡി ഗിയ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഗംഭീര പ്രകടനം കാഴ്‌ചവച്ചിരുന്നു. 31-കാരനായ ഗോൾകീപ്പര്‍ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ജനുവരിയിൽ നടന്ന നാല് മത്സരങ്ങളിലായി 22 സേവുകൾ നടത്തി. ഈ സീസണിന്‍റെ തുടക്കം മുതൽ ഡി ഗിയ മികച്ച പ്രകടനമാണ് കാഴ്‌ചവയ്ക്കുന്നത്.
2016ൽ സതാംപ്‌ടൺ ഗോൾ കീപ്പർ ഫ്രേസർ ഫോർസ്റ്റർ ആണ് അവസാനമായി ഈ പുരസ്‌കാരത്തിനര്‍ഹനായത്.
-
The previous goalkeepers to have won the Premier League's Player of the Month award before @D_DeGea 🏆 pic.twitter.com/poPmTx4us3
— Premier League (@premierleague) February 4, 2022 " class="align-text-top noRightClick twitterSection" data="
">The previous goalkeepers to have won the Premier League's Player of the Month award before @D_DeGea 🏆 pic.twitter.com/poPmTx4us3
— Premier League (@premierleague) February 4, 2022The previous goalkeepers to have won the Premier League's Player of the Month award before @D_DeGea 🏆 pic.twitter.com/poPmTx4us3
— Premier League (@premierleague) February 4, 2022
മുമ്പ് ഈ പുരസ്കാരം നേടിയ ഗോൾ കീപ്പർമാർ
🏆 ഫ്രേസർ ഫോർസ്റ്റർ (2016)
🏆 ടിം ക്രുൾ (2013)
🏆 മാർക്ക് ഷ്വാർസർ (2010)
🏆 പീറ്റർ ചെക്ക് (2007)
🏆 പോൾ റോബിൻസൺ (2000)
🏆 ടിം ഫ്ലവേര്‍സ് (2000)
🏆 അലക്‌സ് മാനിംഗർ (1998)
🏆 ടിം ഫ്ലവേര്‍സ് (1997)
🏆 ഡേവിഡ് സീമാൻ (1996)
ALSO READ:എഫ്എ കപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്ത്, മിഡിൽസ്‌ബ്രോയോട് തോറ്റത് പെനാൽറ്റിയില്‍