പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ദിനത്തില്‍ രാജ്യമൊട്ടാകെയുള്ള വാര്‍ത്തകളുടെ വിസ്ഫോടനം നിങ്ങളുടെ വിരല്‍ത്തുമ്പില്‍. 28 സംസ്ഥാനങ്ങളിലെയും ഏഴ് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 543 മണ്ഡലങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ഇടിവി ഭാരത് നിങ്ങളിലെത്തിക്കുന്നു.
രാജ്യത്തിന്‍റെ ഭാവി നിശ്ചയിക്കപ്പെടുന്ന ദിവസം ഒറ്റ ആപ്പില്‍. ഇന്ത്യയിലെ 725 ജില്ലകളില്‍ നിന്നുള്ള വിവരങ്ങള്‍ ഏറ്റവും പ്രാദേശിക തലത്തില്‍ റിപ്പോര്‍ട്ടര്‍മാരുള്ള ഏറ്റവും മികച്ച ഡിജിറ്റല്‍ മീഡിയ നെറ്റ് വര്‍ക്കിലൂടെ നിങ്ങളിലേക്ക്. കേരളത്തിലെ 20 മണ്ഡലങ്ങളില്‍ നിന്നും ഇടതടവില്ലാതെ തത്സമയം വാര്‍ത്തകളും ദൃശ്യങ്ങളുമായി റിപ്പോര്‍ട്ടര്‍മാര്‍. രാജ്യത്ത് ആദ്യമായി ഏറ്റവും വിശ്വാസയോഗ്യവും ഏറ്റവും വേഗതയുള്ളതുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നിങ്ങളിലെത്തിക്കാന്‍ ഇടിവി ഭാരത് ഒരുക്കുന്നു റിസള്‍ട്ട് അപ്ഡേഷന്‍ ടേബിള്‍ സംവിധാനം. തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ വിശകലനങ്ങളും വിശദാംശങ്ങളും നിങ്ങളിലെത്തിക്കാന്‍ മികച്ച മുന്നൊരുക്കങ്ങളുമായി വെര്‍ച്വല്‍ ന്യൂസ് ഡെസ്ക്. ഇന്ത്യന്‍ നവ മാധ്യമ ചരിത്രത്തിലെ പുതിയ കാല്‍വയ്പായ ഇടിവി ഭാരത് വോട്ടെണ്ണല്‍ ദിനത്തിനായി ഏറ്റവും മികച്ച നെറ്റ് വര്‍ക്കുമായി തയ്യാറായിക്കഴിഞ്ഞു. പക്ഷം ചേരലില്ലാതെ വാര്‍ത്തയുടെ നേരിനൊപ്പം വേഗതയുടെ കാലത്തിനൊപ്പം ഇടിവി ഭാരത്.