ETV Bharat / briefs

പശുക്കടത്ത്: കശ്മീരിൽ യുവാവിനെ വെടിവെച്ച് കൊന്നു - വെടിവെച്ച് കൊന്നു

കാലികളെ മേയ്ക്കാനെത്തിയ നയിം അഹമ്മദ് ഷാ എന്ന വ്യക്തിയാണ് കൊല്ലപ്പെട്ടത്

കശ്മീരിൽ യുവാവിനെ വെടിവെച്ച് കൊന്നു
author img

By

Published : May 17, 2019, 7:46 AM IST

ശ്രീനഗർ: പശുക്കടത്ത് ആരോപിച്ച് യുവാവിനെ വെടിവെച്ച് കൊന്നു. ജമ്മു കശ്മീരിലെ ബദർവയിലാണ് സംഭവം. നയിം അഹമ്മദ് ഷാ ആളാണ് കൊല്ലപ്പെട്ടത്. കാലികളെ മേയാൻ കൊണ്ട് പോകുന്നതിനിടെ അജ്ഞാതർ ഇയാൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇന്നലെയായിരുന്നു സംഭവം.

അക്രമത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ ജനക്കൂട്ടം വാഹനങ്ങൾ തകർക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തു. സംഭവത്തിൽ പ്രതിഷേധം ശക്തിപ്പെട്ട സാഹചര്യത്തിൽ ബദർവയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

അക്രമത്തിൽ ഉൾപ്പെട്ടവരെന്ന് സംശയമുള്ളവരെ കസ്റ്റഡിയിലെടുത്തുവെന്നും അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. ഇത് രണ്ടാം തവണയാണ് കാലിക്കടത്ത് ആരോപിച്ച് ജമ്മുവിൽ അക്രമമുണ്ടാവുന്നത്. കഴിഞ്ഞ ദിവസവും കാലികളുമായി പോയ ആളെ ഒരു സംഘം ക്രൂരമായി മർദ്ദിച്ചിരുന്നു.

Intro:Body:

https://www.news18.com/news/india/jk-man-shot-dead-by-suspected-cow-vigilantes-curfew-imposed-as-protesters-take-to-the-streets-2143507.html

പശുക്കടത്ത് ആരോപിച്ച് കശ്മീരിൽ യുവാവിനെ വെടിവെച്ച് കൊന്നു

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.