അഗർത്തല: തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് നിലനിൽക്കുന്ന അനിശ്ചിതാവസ്ഥ ഇല്ലാതാക്കുന്നതിനും സമാധാനം വീണ്ടെടുക്കുന്നതിനുമായി പ്രതിപക്ഷ നേതാക്കള്‍ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവിനെ സന്ദര്‍ശിച്ച് നിവേദനം നല്‍കി. പ്രതിപക്ഷ നേതാവ് മണിക് സര്‍ക്കാരിന്‍റെ നേതൃത്വത്തിലാണ് സിപിഎം നേതാക്കള്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് അക്രമ സംഭവങ്ങള്‍ ഉണ്ടാകില്ലെന്ന പ്രതീക്ഷയിലായിരുന്നു ജനങ്ങള്‍. എന്നാല്‍ ഫല പ്രഖ്യാപനത്തിന് ശേഷം ആസൂത്രിതമായി അക്രമങ്ങള്‍ ഉണ്ടായെന്നും സര്‍ക്കാര്‍ ഇതിനെതിരെ നടപടി സ്വകീരിക്കണമെന്നും മണിക് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. നിവേദനം സംബന്ധിച്ച് മുഖ്യമന്ത്രി തന്‍റെ കാഴ്ചപ്പാടുകൾ പങ്കുവച്ചെന്നും ആക്രമ സംഭവങ്ങൾ ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായും മണിക് സര്‍ക്കാര്‍ അറിയിച്ചു.
ത്രിപുരയിലെ അക്രമസംഭവങ്ങള്‍; സിപിഎം പ്രതിനിധി സംഘം മുഖ്യമന്ത്രിയെ കണ്ടു - അഗർത്തല
ആക്രമ സംഭവങ്ങൾ ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവ്.
![ത്രിപുരയിലെ അക്രമസംഭവങ്ങള്‍; സിപിഎം പ്രതിനിധി സംഘം മുഖ്യമന്ത്രിയെ കണ്ടു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3411230-340-3411230-1559111811678.jpg?imwidth=3840)
അഗർത്തല: തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് നിലനിൽക്കുന്ന അനിശ്ചിതാവസ്ഥ ഇല്ലാതാക്കുന്നതിനും സമാധാനം വീണ്ടെടുക്കുന്നതിനുമായി പ്രതിപക്ഷ നേതാക്കള്‍ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവിനെ സന്ദര്‍ശിച്ച് നിവേദനം നല്‍കി. പ്രതിപക്ഷ നേതാവ് മണിക് സര്‍ക്കാരിന്‍റെ നേതൃത്വത്തിലാണ് സിപിഎം നേതാക്കള്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് അക്രമ സംഭവങ്ങള്‍ ഉണ്ടാകില്ലെന്ന പ്രതീക്ഷയിലായിരുന്നു ജനങ്ങള്‍. എന്നാല്‍ ഫല പ്രഖ്യാപനത്തിന് ശേഷം ആസൂത്രിതമായി അക്രമങ്ങള്‍ ഉണ്ടായെന്നും സര്‍ക്കാര്‍ ഇതിനെതിരെ നടപടി സ്വകീരിക്കണമെന്നും മണിക് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. നിവേദനം സംബന്ധിച്ച് മുഖ്യമന്ത്രി തന്‍റെ കാഴ്ചപ്പാടുകൾ പങ്കുവച്ചെന്നും ആക്രമ സംഭവങ്ങൾ ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായും മണിക് സര്‍ക്കാര്‍ അറിയിച്ചു.
https://www.aninews.in/news/national/politics/cpim-delegation-meets-tripura-cm-over-post-poll-violence20190529045052/
Conclusion: