ETV Bharat / briefs

സിഒടി നസീര്‍ ആക്രമണം; പ്രതിയെ ലോക്കപ്പില്‍ മര്‍ദിച്ചെന്ന് ആരോപണം - cpim

മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയില്‍ പ്രതിക്ക് മര്‍ദനമേറ്റിട്ടില്ലെന്ന് റിപ്പോര്‍ട്ട്

പോസ്റ്ററുകൾ പ്രചരിക്കുന്നു
author img

By

Published : Jun 8, 2019, 3:39 AM IST

Updated : Jun 8, 2019, 8:45 AM IST

കണ്ണൂർ: സിപിഎം മുൻ പ്രാദേശിക നേതാവായ സിഒടി നസീറിനെ ആക്രമിച്ച സംഭവത്തിലെ പ്രതി അശ്വന്തിനെ പൊലീസ് ലോക്കപ്പില്‍ മർദിച്ചെന്ന് ആരോപിച്ച് തലശ്ശേരിയിൽ പോസ്റ്റർ. ലോക്കപ്പ് മർദനത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ എതിരെ നടപടി സ്വീകരിക്കുക, ഉരുട്ടിക്കൊല നടത്താന്‍ ഇത് അടിയന്തരാവസ്ഥക്കാലം അല്ല, ക്രൂരമായി മർദിച്ച തലശ്ശേരി എസ് ഐ സസ്പെൻഡ് ചെയ്യുക, ലോക്കപ്പ് മർദനത്തില്‍ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുക എന്നിങ്ങനെയാണ് പോസ്റ്ററുകളിൽ ഉള്ളത്.

സിഒടി നസീര്‍ ആക്രമണം

തലശ്ശേരി പഴയ ബസ് സ്റ്റാൻഡ് പരിസരത്താണ് പോസ്റ്റർ പതിച്ചത്. പ്രതികരണ വേദിയുടെ പേരിലാണ് പോസ്റ്ററുകൾ ഉള്ളത്. കേസിൽ പിടിയിലായ പ്രതിയെ പൊലീസ് ലോക്കപ്പിൽ മർദിച്ചെന്നാണ് പരാതി. പ്രതികളെ ചോദ്യം ചെയ്തെങ്കിലും മർദിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രതിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. എന്നാൽ കാര്യമായ പരിക്ക് കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ പറയുന്നു. കേസ് അന്വേഷണം അട്ടിമറിക്കാൻ ഭാഗമായാണ് പോസ്റ്റർ പ്രചരണം എന്ന് സംശയിക്കുന്നതായാണ് അന്വേഷണ സംഘം പറയുന്നത്.

Intro:Body:

വടകര മണ്ഡലം സ്വതന്ത്ര സ്ഥാനാർത്ഥിയുംസിപിഎം മുൻ പ്രാദേശിക നേതാവുമായ സിഒ ടി നസീറിനെ ആക്രമിച്ച സംഭവത്തിലെ പ്രതി  അശ്വന്തിന്  പോലീസ് ലോക്കപ്പ് മർദ്ദനം ആരോപിച്ച്  തലശ്ശേരിയിൽ പോസ്റ്റർ. ലോക്കപ്പ് മർദ്ദനം പോലീസ് ഉദ്യോഗസ്ഥർക്കെതിരെ എതിരെ നടപടി സ്വീകരിക്കുക ,  ഉരുട്ടിക്കൊല നടത്താന്‍ ഇത്  അടിയന്തരാവസ്ഥക്കാലം അല്ല,  ക്രൂരമായി മർദ്ദിച തലശ്ശേരി എസ് ഐ സസ്പെൻഡ് ചെയ്യുക, ലോക്കപ്പ് മർദ്ദനം മനുഷ്യാവകാശ കമ്മീഷൻ ഇടപെടുക  എന്നിങ്ങനെയാണ് പോസ്റ്ററിൽ ഉള്ളത്. തലശ്ശേരി പഴയ ബസ് സ്റ്റാൻഡ് പരിസരത്താണ് പോസ്റ്റർ പതിച്ചത്. പ്രതികരണ വേദിയുടെ പേരിലാണിത്.  കേസിൽ പിടിയിലായ പ്രതിയെ  പോലീസ് ലോക്കപ്പിൽ മർദ്ദിച്ചെന്നാണ് പരാതി.  പ്രതികളെ ചോദ്യം ചെയ്തെങ്കിലും ലും മർദ്ദിച്ചില്ലെന്നാണ് പോലീസ് പറയുന്നത്.  പോലീസ് മർദ്ദിച്ചെന്നാരോപിച്ച് അതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു ഇതിൽ കാര്യമായ പരിക്ക് കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് അധികൃതർ പറഞ്ഞു കേസ് അന്വേഷണം അട്ടിമറിക്കാൻ ഭാഗമായാണ് പോസ്റ്റർ പ്രചരണം എന്ന് സംശയമുണ്ട്.ഇ ടി വിഭാരത് കണ്ണൂർ .

Conclusion:
Last Updated : Jun 8, 2019, 8:45 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.